പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടൻ റദ്ദാക്കണം; കോംപറ്റീഷൻ കമ്മിഷന് മുന്നില്‍ ഹർജി

Published : Aug 12, 2026, 11:23 PM IST
KSRTC priyadarshini

Synopsis

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയത് വിപണിയിലെ തുല്യ മത്സര സാഹചര്യത്തിന് വിരുദ്ധമാണെന്നും സ്വകാര്യ ബസുകളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിച്ചെന്നുമാണ് ഹർജിയിലെ വാദം. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റുമായ ബിബിൻ ടി. ആലപ്പാട്ടാണ് ഹർജി നൽകിയത്.

ദില്ലി: യുഡിഎഫ് സർക്കാർ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിയായ ബസ് ഉടമ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ സമീപിച്ചു. ഹർജി സിസിഐ ഫയലിൽ സ്വീകരിച്ചു. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റും ബസ് ഉടമകളുടെ കോഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന പ്രസിഡന്റുമായ ബിബിൻ ടി. ആലപ്പാട്ടാണ് ഹർജി നൽകിയത്.

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയത് വിപണിയിലെ തുല്യ മത്സര സാഹചര്യത്തിന് വിരുദ്ധമാണെന്നും സ്വകാര്യ ബസുകളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിച്ചെന്നുമാണ് ഹർജിയിലെ പ്രധാന വാദം. സാമ്പത്തിക പ്രതിസന്ധി കാരണം ഇതിനകം 750-ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെച്ചതായും ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്നും ഹർജിക്കാരൻ വ്യക്തമാക്കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മെസ്സിയുടെ പേരിലെ തട്ടിപ്പ്; സമഗ്ര അന്വേഷണം വേണമെന്ന് രാജീവ്‌ ചന്ദ്രശേഖർ, 'സ്പോൺസറുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണം'
ഓപ്പറേഷൻ തൂഫാൻ: ഐജി പുട്ടവിമലാദിത്യ അവധിയിൽ പോയി; നോഡൽ ഓഫീസറുടെ ചുമതല ഐജി ആർ. നിശാന്തിനിക്ക്