പ്രിയദർശിനി പദ്ധതി; സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങൾ പഠിക്കാന്‍ വീണ്ടും കമ്മിറ്റിയെ രൂപീകരിച്ച് സംസ്ഥാന സർക്കാർ

Published : Oct 16, 2026, 04:16 PM IST
KSRTC priyadarshini

Synopsis

പ്രിയദർശിനി സർവീസുകൾ സംബന്ധിച്ച് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങൾ പഠിക്കാനാണ് കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്. ആറ് ആഴ്ചയ്ക്കുള്ളിൽ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.

തിരുവനന്തപുരം: കെഎസ്ആർടിസി പ്രിയദർശിനി പദ്ധതിയെ കുറിച്ചുള്ള പഠനത്തിനായി വീണ്ടും കമ്മിറ്റിയെ രൂപീകരിച്ച് സംസ്ഥാന സർക്കാർ. പ്രിയദർശിനി സർവീസുകൾ സംബന്ധിച്ച് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യങ്ങൾ പഠിക്കാനാണ് കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്. സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി മെമ്പർ സുരേഷ് ബാബുവാണ് കമ്മിറ്റി ചെയർമാൻ. കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ ജിപി പ്രദീപ്കുമാർ, നാറ്റ്പാക്ക് ടെക്നിക്കൽ ഓഫീസർ സഞ്ജയ് ആർ ജെ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ. സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ സിവിഎം ഷെരീഫ് കൺവീനറുമായതാണ് സമിതി. ആറ് ആഴ്ചയ്ക്കുള്ളിൽ സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.

അതേസമയം, സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിന് ഒരുങ്ങുകയാണ്. പ്രിയദർശിനി പദ്ധതി കാരണം നാല് മാസം കൊണ്ട് 800 കോടി രൂപയുടെ നഷ്ടം സ്വകാര്യമേഖലയ്ക്കുണ്ടായി എന്നാണ് സ്വകാര്യ ബസ് ഉടമകളുടെ വാദം. നവംബർ 3 മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് ബസ് ഉടമകളുടെ സംഘടനകളുടെ സംയുക്ത പ്രഖ്യാപനം. പ്രിയദർശിനി പദ്ധതി സ്വകാര്യ മേഖലയിലും നടപ്പാക്കുക, മിനിമം നിരക്ക് 15 രൂപയാക്കുക, വിദ്യാർത്ഥി കൺസെഷൻ മിനിമം നിരക്കിന്റെ പകുതിയെങ്കിലുമായി ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പദ്മകുമാർ സമിതിയുടെ നിർദ്ദേശങ്ങളിൽ സർക്കാർ ഇതുവരെ ചർച്ചയ്ക്ക് പോലും തയ്യാറായിട്ടില്ലെന്നാണ് ആക്ഷേപം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിജയ്‍യുടെ തൃശൂർ സന്ദർശനം മാറ്റിവെച്ചു; മഴ കാരണമാണ് യാത്ര മുടങ്ങിയതെന്ന് ടി എസ് കല്യാണരാമൻ
സെപ്റ്റിക് ടാങ്ക് കവിഞ്ഞൊഴുകുന്നു, ഭിത്തിയിൽ വിള്ളൽ, സുരക്ഷയിൽ ആശങ്ക; മുണ്ടംവേലിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് വാസയോ​ഗ്യമല്ലെന്ന് അമിക്കസ് ക്യൂറി