പ്രിയദർശിനി ബസില്‍ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവം; മുന്നറിയിപ്പുമായി ഗതാ​ഗത മന്ത്രി സി പി ജോൺ

Published : Aug 13, 2026, 01:35 PM IST
c p john

Synopsis

ജീവനക്കാർ ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നാണ് മന്ത്രിയുടെ വിമര്‍ശനം. അബദ്ധം പറ്റിയെന്നാണ് മുമ്പ് പറഞ്ഞിരുന്നത്. ഇനിയും ആവർത്തിച്ചാൽ കർശന നടപടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

തിരുവനന്തപുരം: പ്രിയദർശിനി ബസുകളില്‍ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ കടുപ്പിച്ച് ​ഗതാ​ഗത മന്ത്രി സി പി ജോൺ. ജീവനക്കാർ ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്നാണ് മന്ത്രിയുടെ വിമര്‍ശനം. അബദ്ധം പറ്റിയെന്നാണ് മുമ്പ് പറഞ്ഞിരുന്നത്. ഇനിയും ആവർത്തിച്ചാൽ കർശന നടപടി വരുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. പ്രിയദർശിനി ബസ്സുകളിലെ തിരക്കിനെ കുറിച്ച് പരാതി ഉയരുന്നുണ്ട്. തിരക്കുള്ള സ്ഥലങ്ങളിൽ ക്യൂ സമ്പ്രദായം കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ആലുവ റൂട്ടിൽ സർവീസ് നടത്തിയ പ്രിയദർശിനി ബസിൽ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ പുരുഷ യാത്രക്കാർക്ക് സൗജന്യ സീറോ ടിക്കറ്റ് നൽകി പണം തട്ടിയ സംഭവത്തിൽ കണ്ടക്ടർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തു. പെരുമ്പാവൂർ ഡിപ്പോയിൽ നിന്ന് മൂവാറ്റുപുഴ-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ വിജയനെതിരെയാണ് വിജിലൻസ് വിഭാഗം റിപ്പോർട്ട് നൽകുകയും നടപടിക്ക് ശുപാർശ ചെയ്യുകയും ചെയ്തിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസ്; അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി, കുറ്റങ്ങൾ വായിച്ചു കേൾപ്പിക്കും
'എന്റെ മരണം മറ്റൊരാളുടെ തുടക്കമാകാമെങ്കിൽ, അങ്ങനെ തന്നെയാകട്ടെ'; 14 അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകി നിഷ ജോസ് കെ. മാണി