'തുടരും ഈ ജൈത്രയാത്ര'! ദിവസങ്ങൾക്കുള്ളിൽ വീണ്ടും കളക്ഷൻ റെക്കോർഡുമായി കെഎസ്ആർടിസി, നേടിയത് 11.71 കോടി രൂപ

Published : Jan 13, 2026, 01:41 PM IST
KSRTC Minister K B Ganesh Kumar

Synopsis

കഴിഞ്ഞ ദിവസം 11.71 കോടി രൂപയുടെ റെക്കോർഡ് പ്രതിദിന കളക്ഷൻ നേടി കെഎസ്ആർടിസി. ഇത് എക്കാലത്തെയും രണ്ടാമത്തെ ഉയർന്ന വരുമാനമാണ്. പുതിയ ബസുകളുടെ വരവും കാലോചിതമായ പരിഷ്കാരങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. 

തിരുവനന്തപുരം: ഇന്നലെ  രണ്ടാമത്തെ ഉയർന്ന കളക്ഷൻ ആയ 11.71 കോടി രൂപ സ്വന്തമാക്കി കെ എസ് ആർ ടി സി. ടിക്കറ്റ് വരുമാനത്തിലൂടെ 10.89 കോടി രൂപയും ടിക്കറ്റിതര വരുമാനത്തിലൂടെ 81.55 ലക്ഷം രൂപയും ഉൾപ്പെടെയുള്ള കണക്കാണിത്. 2026 ജനുവരി 5-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന വരുമാനമായ 13.01 കോടി കെഎസ്ആർടിസി നേടിയത്. 7 ദിവസങ്ങൾക്ക് ശേഷം ഇതിന് തൊട്ടു താഴെയെത്തി. സ്ഥിരതയാർന്ന പ്രവർത്തനം കാഴ്ച വയ്ക്കുന്നതിന് കെഎസ്ആർടിസി നടത്തിയ മുന്നൊരുക്കങ്ങളും പരിഷ്ക്കരണങ്ങളും കൃത്യമായി ഫലവത്തായി എന്നതിന് തെളിവാണിതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. 2024 ഡിസംബർ മാസത്തിൽ 7.8 കോടി രൂപയായിരുന്നു കെഎസ്ആർടിസിയുടെ ശരാശരി പ്രതിദിന കളക്ഷൻ. 2025 ഡിസംബർ മാസത്തിൽ ശരാശരി 8.34 കോടി രൂപ രൂപയിൽ എത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. 2026 ജനുവരി മാസത്തിൽ ഇതുവരെ 8.86 കോടിയിലേക്ക് ഉയർന്നിട്ടുണ്ടെന്നും മന്ത്രി.

മുഖ്യന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള സഹായ സഹകരണങ്ങൾ ഈ തുടർച്ചയായിട്ടുള്ള ജൈത്രയാത്രയ്ക്ക് സഹായകരമായിട്ടുണ്ട്. കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെഎസ്ആർടിസി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും ഈ വലിയ മുന്നേറ്റത്തിന് നിർണായകമായി. പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ടെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുന്നണി മാറ്റം; പ്രതികരണവുമായി ജോസ് കെ മാണി, 'പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല'
ശബരിമല സ്വർണക്കൊള്ള: ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്യാൻ കോടതിയുടെ അനുമതി