തിരുവനന്തപുരം: അന്തര്‍ ജില്ലാ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത്, തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂർ വരെ കെഎസ്ആർടിസി "റിലേ സർവ്വീസുകൾ" തുടങ്ങുന്നു. ഇന്ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ വച്ച് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്യും.
ഓരോ മണിക്കൂർ ഇടവിട്ട് തിരുവനന്തപുരത്ത് നിന്ന് കൊല്ലം, കൊല്ലത്ത് നിന്ന് ആലപ്പുഴ, ആലപ്പുഴ നിന്ന് എറണാകുളം, എറണാകുളത്തുനിന്ന് തൃശ്ശൂരിലേക്കും ഇതേ ക്രമത്തിൽ തിരിച്ചുമാണ് സർവ്വീസ് നടത്തുന്നത്. രാത്രി 9 മണിയോടെ സർവീസ് അവസാനിപ്പിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam