കെഎസ്ആർടിസി ശമ്പളം: 30 കോടി ധനവകുപ്പ് അനുവദിച്ചു, ഇന്ന് തന്നെ വിതരണം ചെയ്യുമെന്ന് സിഎംഡി

Published : Jul 26, 2023, 04:37 PM IST
കെഎസ്ആർടിസി ശമ്പളം: 30 കോടി ധനവകുപ്പ് അനുവദിച്ചു, ഇന്ന് തന്നെ വിതരണം ചെയ്യുമെന്ന് സിഎംഡി

Synopsis

കെഎസ്ആർടിസിയെ രക്ഷിക്കാനുള്ള മാർഗങ്ങളെ കുറിച്ച് അടുത്ത മാസം 15 നുള്ളിൽ അറിയിക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു

കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ഇന്ന് തന്നെ ശമ്പളം വിതരണം ചെയ്യുമെന്ന് സിഎംഡി ബിജു പ്രഭാകർ കേരളാ ഹൈക്കോടതിയിൽ ഇന്ന് വ്യക്തമാക്കി. ഇതിനായി ധനവകുപ്പിൽ നിന്ന് 30 കോടി തുക ലഭിച്ചിട്ടുണ്ടെന്നും പണം കൈപ്പറ്റിയാൽ ഉടനെ ജീവനക്കാരുടെ അവശേഷിക്കുന്ന ശമ്പളം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശമ്പള വിതരണത്തിനും കുടിശികക്കുമായി കെഎസ്ആർടിസിയുടെ 130 കോടി രൂപയുടെ അപേക്ഷ പരിഗണനയിൽ ഉണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്രസർക്കാരിൽ നിന്നും കിട്ടാനുള്ള പണം സംസ്ഥാന സർക്കാരിന് ലഭിക്കുന്നില്ല. അതിനാൽ സംസ്ഥാന സർക്കാരും സാമ്പത്തിക പ്രതിസന്ധിയിലാണ്. എങ്കിലും കെഎസ്ആർടിസിയെ കൃത്യമായി സഹായിക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. കെഎസ്ആർടിസിയെ രക്ഷിക്കാനുള്ള മാർഗങ്ങളെ കുറിച്ച് അടുത്ത മാസം 15 നുള്ളിൽ അറിയിക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം