പണം വാങ്ങി പോക്സോ കേസ് ഒത്തുതീർപ്പാക്കിയെന്ന് ആക്ഷേപം, മുൻ എംഎൽഎ ജോർജ്ജ് എം തോമസിനെതിരെ പൊലീസ് അന്വേഷണം

Published : Jul 26, 2023, 03:34 PM ISTUpdated : Jul 26, 2023, 03:59 PM IST
പണം വാങ്ങി പോക്സോ കേസ് ഒത്തുതീർപ്പാക്കിയെന്ന് ആക്ഷേപം, മുൻ എംഎൽഎ  ജോർജ്ജ് എം തോമസിനെതിരെ പൊലീസ് അന്വേഷണം

Synopsis

വടകര റൂറൽ എസ്പി ഓഫീസിലെത്തി മൊഴി നൽകാനാവശ്യപ്പെട്ട് പരാതിക്കാരന് പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്

കോഴിക്കോട്: തിരുവമ്പാടി മുൻ എംഎൽഎ ജോർജ്ജ് എം തോമസിനെതിരെ പൊലീസ് അന്വേഷണം. കോഴിക്കോട് തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണന്‍റെ  പരാതിയിലാണ് പൊലീസ് പ്രാഥമിക അന്വേഷണം നടത്തുന്നത്. പണം വാങ്ങി പോക്സോ കേസ് ഒത്തുതീർപ്പാക്കി, സാമ്പത്തിക ക്രമക്കേടുകൾ നടത്തി തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടി സിപിഎം ജോർജ് എം തോമസിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

ഈ വിഷയങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ആവശ്യപ്പെട്ടാണ് തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണൻ ഡിജിപിക്ക് പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്തുന്നതിന്‍റെ  ഭാഗമായി നാളെ വടകര റൂറൽ എസ്പി ഓഫീസിലെത്തി മൊഴി നൽകാനാവശ്യെപ്പെട്ട് ബാലകൃഷ്ണന് പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. ജോർജ് എം തോമസിനെതിരെ അച്ചടക്കനടപടി എടുത്തെങ്കിലും പരാതി പോലീസിന് കൈമാറാനോ എടുത്ത നടപടി പരസ്യപ്പെടുത്താനോ സിപിഎം തയ്യാറായിട്ടില്ല

ജോർജ്ജിനെ പോലെ തന്നെയാണോ ജില്ലാ സെക്രട്ടറിയും വീട് പണിയുന്നത് ? തിരുവമ്പാടി ഏരിയ കമ്മറ്റി യോഗത്തിൽ വിമർശനം

മുൻ എംഎൽഎ ജോർജ്ജ് എം തോമസിനെ സസ്പെൻഡ് ചെയ്ത് സിപിഎം, നടപടി സാമ്പത്തിക ക്രമക്കേടിന്മേൽ 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: സിപിഎം നേതൃത്വം മറുപടി പറയണമെന്ന് വി കുഞ്ഞികൃഷ്ണൻ, മറ്റൊരു പാർട്ടിയിലേക്കും ഇല്ലെന്നും പ്രതികരണം
മൂന്നുവർഷത്തെ തടവുശിക്ഷ റദ്ദാക്കണം; തൊണ്ടിമുതൽ തിരിമറിക്കേസിൽ ആൻ്റണി രാജു നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും