കെഎസ്ആർടിസിയിൽ ശമ്പളവിതരണം ഇന്ന് മുതൽ, ആദ്യം ഡ്രൈവർ, കണ്ടക്ടർ വിഭാഗങ്ങൾക്ക്

Published : Apr 18, 2022, 10:02 AM IST
 കെഎസ്ആർടിസിയിൽ ശമ്പളവിതരണം ഇന്ന് മുതൽ, ആദ്യം ഡ്രൈവർ, കണ്ടക്ടർ വിഭാഗങ്ങൾക്ക്

Synopsis

സർക്കാർ അനുവദിച്ച 30 കോടി ഇന്ന് അക്കൗണ്ടിലെത്തിയാൽ രാത്രിയോടെ ശമ്പള വിതരണം പൂർത്തിയാക്കാൻ കഴിയും. ഡ്രൈവർ കണ്ടക്ടർ വിഭാഗത്തിന് എന്തായാലും ഇന്ന് തന്നെ ശമ്പള വിതരണം ഉറപ്പാക്കും. 

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ (KSRTC)ശമ്പള വിതരണം ഇന്നു മുതൽ. 45 കോടി ഓവർ ഡ്രാഫ്റ്റ് എടുക്കും. കെഎസ് അർടിസിയുടെ പക്കലുള്ള ഏഴ് കോടിയുടെ പക്കലുള്ള ഫണ്ട് കൂടി ഉപയോഗിച്ചാകും ശമ്പളവിതരണം നടത്തുക. സർക്കാർ അനുവദിച്ച 30 കോടി ഇന്ന് അക്കൗണ്ടിലെത്തിയാൽ രാത്രിയോടെ ശമ്പള വിതരണം പൂർത്തിയാക്കാൻ കഴിയും. ഡ്രൈവർ കണ്ടക്ടർ വിഭാഗത്തിന് എന്തായാലും ഇന്ന് തന്നെ ശമ്പള വിതരണം ഉറപ്പാക്കും. 

84 കോടിയിലേറെയാണ് ശമ്പള വിതരണത്തിനാവശ്യമായുള്ളത്. ബാക്കി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് കെഎസ്ആര്‍ടിസി. ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് സിഐടിയും ആഭിമുഖ്യത്തിലുള്ള യൂണിയന്‍, ചീഫ് ഓഫീസിന് മുന്നില്‍ റിലേ നിരാഹാര സമരം തുടരുകയാണ്. ഐഎൻടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് മുതൽ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങും. ബിഎംഎസ് ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. മാനേജ്മെന്റ നടത്തുന്ന ചർച്ചയിൽ ശമ്പളം വൈകുന്നത് പ്രധാനവിഷയമാക്കാനാണ് യൂണിയനുകളുടെ തീരുമാനം. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ഇതാദ്യമായാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ശമ്പളം കിട്ടാതെ വിഷുവും ഈസ്റ്ററും ആഘോഷിച്ചത്. സര്‍ക്കാര്‍ 30 കോടി അനുവദിച്ചെങ്കിലും തുടര്‍ച്ചയായ ബാങ്ക് അവധി മൂലം അത് കെഎസ്ആര്‍ടിസി അക്കൗണ്ടിലെത്താതിരുന്നതോടെയാണ് ശമ്പളവിതരണം തടസപ്പെട്ടത്. 


 

PREV
Read more Articles on
click me!

Recommended Stories

'കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി': മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച് ആൺസുഹൃത്ത് അലൻ
വ്യാജരേഖയുണ്ടാക്കി പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയിൽ ചേര്‍ത്തെന്ന് പരാതി; എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്