കെഎസ്ആർടിസി ജീവനക്കാർക്ക് ഫെബ്രുവരി മുതൽ പുതിയ ശമ്പളം, പെൻഷൻകാരുമായി ചർച്ച

By Web TeamFirst Published Jan 13, 2022, 6:28 PM IST
Highlights

2016-ൽ നടപ്പാക്കേണ്ട ശമ്പളപരിഷ്ക്കരണമാണ് കെഎസ്ആർടിയിൽ നടപ്പാക്കുന്നത്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ പുതുക്കിയ ശമ്പളസ്കെയിൽ ആയ 23,000 - 105300 എന്നതാണ് കെഎസ്ആർടിസി ജീവനക്കാരുടെയും മാസ്റ്റർ സ്കെയിൽ. 

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പുതിയ ശമ്പളപരിഷ്ക്കരണക്കരാർ ഒപ്പുവച്ചു. ഇനി മുതൽ കെഎസ്ആർടിസി ജീവനക്കാർക്ക് 23,000 രൂപയാണ് കുറഞ്ഞ ശമ്പളം. പുതുക്കിയ ശമ്പളം ഫെബ്രുവരി മുതൽ കിട്ടും. പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പാക്കണമെന്ന് ഒപ്പുവയ്ക്കൽ ചടങ്ങിൽ സിഐടിയു ആവശ്യപ്പെട്ടു.

2016-ൽ നടപ്പാക്കേണ്ട ശമ്പളപരിഷ്ക്കരണമാണ് കെഎസ്ആർടിയിൽ നടപ്പാക്കുന്നത്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ പുതുക്കിയ ശമ്പളസ്കെയിൽ ആയ 23,000 - 105300 എന്നതാണ് കെഎസ്ആർടിസി ജീവനക്കാരുടെയും മാസ്റ്റർ സ്കെയിൽ. 

എല്ലാ വനിതാജീവനക്കാർക്കും നിലവിലുള്ള പ്രസവാവധിക്ക് പുറമേ ഒരു വർഷക്കാലത്തേക്ക് ശമ്പളമില്ലാത്ത അവധി കൂടി അനുവദിച്ചു. ഈ കാലയളവിൽ 5000 രൂപ നൽകും. ഒ

രു വ‌ർഷം കുറഞ്ഞത് 190 ഡ്യൂട്ടി ചെയ്യാത്തവർക്ക് ആനുകൂല്യങ്ങൾ കിട്ടില്ല. കഴിഞ്ഞ ജൂൺ മുതൽ മുൻകാല പ്രാബല്യത്തിലാണ് നടപ്പാക്കുന്നതെങ്കിലും കുടിശ്ശിക സാമ്പത്തികപ്രതിസന്ധി പരിഹരിക്കുമ്പോൾ മാത്രമേ നൽകൂ. 13% ഡിഎ അടിസ്ഥാനശമ്പളത്തോടൊപ്പം ലയിപ്പിച്ചു. പ്രതിമാസം 20 ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവർമാർക്ക് ഒരു ഡ്യൂട്ടിക്ക് 50 രൂപ വീതവും 20-ൽ കൂടുതൽ ഡ്യൂട്ടിക്ക് ഓരോ ഡ്യൂട്ടിക്കും 100 രൂപയും അധികം നൽകും. പരമാവധി ഓർഡിനറി ഫാസ്റ്റ് ബസ്സുകൾ സ്റ്റേ ബസ്സുകളാക്കും. 

കരാർ ഒപ്പിടുന്ന വേദിയിൽ തന്നെ പെൻഷൻകാരുടെ വേതന പരിഷ്ക്കരണം ഉടൻ നടപ്പാക്കണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. ഐഎൻടിയുസി നേതാവ് തമ്പാനൂർ രവിയും ഇക്കാര്യം ഉന്നയിച്ചു. ചർച്ച നടത്താമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു മറുപടി നൽകുകയും ചെയ്തു. 

click me!