KSRTC Service to Lulu Mall : തിരുവനന്തപുരം ലുലു മാളിലേക്ക് ലോ ഫ്ലോർ സർവ്വീസുമായി കെഎസ്ആർടിസി

Published : Dec 30, 2021, 04:53 PM IST
KSRTC Service to Lulu Mall : തിരുവനന്തപുരം ലുലു മാളിലേക്ക് ലോ ഫ്ലോർ സർവ്വീസുമായി കെഎസ്ആർടിസി

Synopsis

തമ്പാനൂർ ത്രിരുവനന്തപുരം സെൻട്രൽ) നിന്നും ആരഭിച്ച് കിഴക്കേകോട്ട (സിറ്റി ബസ്റ്റാന്റ്) വഴി ലുലു മാളിലേക്ക് എത്തുന്ന രീതിയിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം ആക്കുളത്ത് പുതുതായി തുടങ്ങിയ ലുലു മാളിലേക്ക് (Lulu Mall)  ബസ് സർവ്വീസുകൾ ആരംഭിച്ച് കെഎസ്ആർടിസി. നഗരകേന്ദ്രമായ തമ്പാനൂരിൽ നിന്നും കിഴക്കേക്കോട്ടയിൽ നിന്നും പ്രത്യേക ലോഫ്ലോർ (low floor), എസി ബസ് (AC Bus) സർവ്വീസുകളാണ് കെഎസ്ആർടിസി തുടങ്ങിയത്. യാത്രക്കാരുടെ ആവശ്യാനുസരണമാണ് സർവ്വീസുകൾ തുടങ്ങുന്നതെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. 

തമ്പാനൂർ ത്രിരുവനന്തപുരം സെൻട്രൽ) നിന്നും ആരഭിച്ച് കിഴക്കേകോട്ട (സിറ്റി ബസ്റ്റാന്റ്) വഴി ലുലു മാളിലേക്ക് എത്തുന്ന രീതിയിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9.00 മണിക്ക് ആരംഭിച്ച് രാത്രി 10.00 മണി വരെ തുടരുന്ന രീതിയിൽ എ.സി ലോ ഫ്ലോർ ബസുകളാണ് സർവ്വീസിനായി ഒരുക്കിയിട്ടുള്ളത്. ഒരാൾക്ക് ലുലു മാളിലേക്ക് പോകാൻ 50 രൂപയാണ് ടിക്കറ്റ് നിരക്ക്.  കെ.എസ്.ആർ.ടി.സിയുടെ  തിരുവനന്തപുരം സെൻട്രൽ, സിറ്റി യൂണിറ്റുകളിൽ ലുലു മാളിലേക്ക് എത്തുന്ന യാത്രക്കാരുടെ സ്വകാര്യവാഹനങ്ങൾ പാർക്കുചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു. 

ഡിസംബർ 16-നാണ് തിരുവനന്തപുരം ലുലൂ മാൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. രണ്ടായിരം കോടി രൂപ ചെലവില്‍ ഏകദേശം ഇരുപത് ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ടെക്നോപാർക്കിന് സമീപം ആക്കുളത്ത് മാൾ പണികഴിപ്പിച്ചിരിക്കുന്നത്. ഹൈപ്പർ മാർക്കറ്റും 2500 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന ഫുഡ് കോർട്ടും  3500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സാധിക്കുന്ന മൾട്ടി ലെവൽ പാർക്കിംഗ് സ്ഥലവും തിരുവനന്തപുരം ലുലു മാളിൻറെ പ്രത്യേകതയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി