കെഎസ്ആർടിസി: പ്രതിപക്ഷ സംഘടനകളുടെ സൂചന പണിമുടക്ക് തുടങ്ങി, ഭൂരിഭാഗം സർവീസുകളും മുടങ്ങി

By Web TeamFirst Published Feb 23, 2021, 7:30 AM IST
Highlights

സമരം രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ച്, ഭരണാനുകൂല സംഘടനയായ കെഎസ്ആർടിഇഎ(സിഐടിയു) പണിമുടക്കില്‍ പങ്കെടുക്കുന്നില്ല

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ സൂചനാപണിമുടക്ക് തുടങ്ങി. ഭൂരിഭാഗം സർവീസുകളും മുടങ്ങി. രാവിലെ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പത്ത് ശതമാനത്തോളം സർവീസുകൾ മാത്രമാണ് നിലവിൽ ഉള്ളത്. ശമ്പള പരിഷ്‌കരണമടക്കമുള്ള ആവശ്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് പണിമുടക്ക്.

എംഡി ബിജു പ്രഭാകറുമായി ഇന്നലെ യൂണിയന്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. സമരം രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ച്, ഭരണാനുകൂല സംഘടനയായ കെഎസ്ആർടിഇഎ(സിഐടിയു) പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. സമരത്തിന്‍റെ പേരില്‍ ജനങ്ങളെ വെറുപ്പിക്കരുതെന്നും, പൊതുമുതല്‍ നശിപ്പിക്കരുതെന്നും എംഡി ബിജു പ്രഭാകര്‍ ജീവനക്കാരോട് ഫേസ് ബുക്ക് സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.

click me!