കെഎസ്ആർടിസി ബസുകളിലെ പരസ്യം; പുതിയ പദ്ധതി സമർപ്പിച്ചു, നടപടി സുപ്രീം കോടതി നിർദ്ദേശപ്രകാരം

By Web TeamFirst Published Jan 9, 2023, 9:35 AM IST
Highlights

പരസ്യം പതിക്കുന്നതിനെ സംബന്ധിച്ച് തീരുമാനത്തിന് രണ്ട് കമ്മറ്റികൾ രൂപീകരിക്കും.

ദില്ലി : കെഎസ്ആർടിസി ബസുകളിൽ പരസ്യം നൽകുന്നതിന് പുതിയ പദ്ധതി സമർപ്പിച്ച് കെഎസ്ആർടിസി. സുപ്രീം കോടതി നിർദ്ദേശ പ്രകാരമാണ് പുതിയ സ്കീം സമർപ്പിച്ചത്. ബസിൻ്റെ ഇരുവശങ്ങളിലും പിന്നിലും മാത്രം പരസ്യം നൽകും. മുൻവശത്ത് പരസ്യം നൽകില്ല. ലോ ഫ്ലോർ ബസുകളിൽ അടക്കം ഗ്ലാസുകൾ മുഴുവനായി മറച്ച് പരസ്യം പതിക്കില്ല. മുന്നറിയിപ്പുകൾ മറയ്ക്കുന്ന രീതിയിൽ പരസ്യം പതിക്കില്ല 

പരസ്യം പതിക്കുന്നതിനെ സംബന്ധിച്ച് തീരുമാനത്തിന് രണ്ട് കമ്മറ്റികൾ രൂപീകരിക്കും. ഒരു കമ്മറ്റി പരസ്യത്തിൻ്റെ അനുമതിയിൽ തീരുമാനം എടുക്കാനും രണ്ടാമത്തെ കമ്മറ്റി പരസ്യം സംബന്ധിച്ച് പരാതികൾ പരിശോധിക്കാനുമായിരിക്കും. കെ എസ് ആർ ടി സി സ്റ്റാൻഡിംഗ് കൗൺസൽ ദീപക് പ്രകാശ് ആണ് പുതിയ സ്കീം സുപ്രീം കോടതിയിൽ സമർപ്പിച്ചത്. 

tags
click me!