
കൊച്ചി : കോഴിക്കോട് മാവൂർ റോഡ് കെഎസ്ആർടിസി ടെർമിനലിന്റെ ബലക്ഷയം ഭയാനകമെന്ന മദ്രാസ് ഐഐടി റിപ്പോർട്ടിന്മേൽ അന്വേഷണം നടക്കുന്നുവെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കും. പൂർണമായി പാെളിച്ചു മാറ്റേണ്ട സ്ഥിതി ഇല്ല. പകരം അറ്റകുറ്റപ്പണി നടത്തിയാൽ മതി. ഇതിനായി 30 കോടി രൂപ ചെലവാകും.ആ തുക കുറ്റക്കാരിൽ നിന്ന് ഈടാക്കും.75 കോടി ചെലവിട്ട് 2015 ൽ നിർമ്മാണം പൂർത്തിയാക്കിയ ടെർമിനലാണ് ബലക്ഷയം
പുതിയ ടെണ്ടർ നടപടികൾക്ക് ചെന്നെെ ഐ ഐ ടി യെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. ബലപ്പെടുത്താൻ 30 കോടി വേണമെന്നും ഇത് ആർക്കിടെക്റ്റിൽ ഈടാക്കി കേസുമായി മുന്നോട്ടു പോകണമെന്നും ഐഐടി ശുപാർശ നൽകിയിരുന്നു.
വൈപ്പിൻ - സിറ്റി ബസ് സർവ്വീസ്: ഗതാഗതമന്ത്രി ആൻ്റണി രാജുവിനെതിരെ കരിങ്കൊടി പ്രതിഷേധം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam