ലീവ് വേക്കൻസിയിൽ ജോലി നല്‍കും; കെഎസ്ആർടിസി എംപാനൽ ജീവനക്കാർ സമരം അവസാനിപ്പിച്ചു

Published : Mar 08, 2019, 07:43 PM ISTUpdated : Mar 08, 2019, 10:29 PM IST
ലീവ് വേക്കൻസിയിൽ ജോലി നല്‍കും; കെഎസ്ആർടിസി എംപാനൽ ജീവനക്കാർ സമരം അവസാനിപ്പിച്ചു

Synopsis

കുറഞ്ഞത് 5 വർഷം ജോലി ചെയ്തവർക്കും കണ്ടകട്ർ ലൈസൻസുള്ളവർക്കും ലീവ് വേക്കൻസിയിൽ ജോലി നൽകാമെന്ന ഉറപ്പിന്മേലാണ് സമരം പിൻവലിക്കുന്നതെന്ന് സമരക്കാർ വിശദമാക്കി. 

തിരുവനന്തപുരം: കെഎസ്ആർടിസി എംപാനൽ ജീവനക്കാരുടെ സമരം ഒത്തുതീർപ്പായി. അഞ്ച് വർഷത്തിൽ കൂടുതൽ സർവീസുള്ളവരെ കെഎസ്ആർടിസിയിൽ ലീവ് വേക്കൻസിയിൽ നിയമിക്കാന്‍ തീരുമാനമായതോടെയാണ് ഒന്നര മാസമായി നീളുന്ന സമരത്തിന് അവസാനമായത്. സമരക്കാർ ഗതാഗതമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

ഇതോടെ ജീവനക്കാർ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. ലീവ് വേക്കൻസിയിലേക്ക് എംപാനൽ തയ്യാറാക്കാനാണ് ഗതാഗതമന്ത്രി കെഎസ്ആർടിസി എംഡിക്ക് നിർദേശം നൽകിയിരിക്കുന്നത്. സ്ഥിരം ജീവനക്കാർ അവധിയെടുക്കുന്ന ദിവസം പാനലിലുള്ളവർക്ക് ജോലിക്ക് കയറാമെന്ന തരത്തിൽ ഒരു താത്ക്കാലിക ക്രമീകരണമാണ് തയ്യാറാവുന്നത്.

കുറഞ്ഞത് 5 വർഷം ജോലി ചെയ്തവർക്കും കണ്ടകട്ർ ലൈസൻസുള്ളവർക്കും ലീവ് വേക്കൻസിയിൽ ജോലി നൽകാമെന്ന ഉറപ്പിന്മേലാണ് സമരം പിൻവലിക്കുന്നതെന്ന് സമരക്കാർ വിശദമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ
കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്