
കൊച്ചി: വിരമിച്ച ജീവനക്കാരുടെ ആനുകൂല്യ വിതരണത്തിന് പുതിയ ഫോർമുലയുമായി കെഎസ്ആർടിസി. വിരമിച്ച ജീവനക്കാരെ മൂന്നായി തിരിക്കും. 2022 ജനുവരി മുതൽ മാർച്ച് 31 വരെ വിരമിച്ചവർ, 2022 ഏപ്രിൽ 30 നും ജൂൺ 30 നും ഇടയിൽ വിരമിച്ചവർ, 2022 ജൂലൈ 31 നും ഡിസംബർ 31 നും ഇടയിൽ വിരമിച്ചവർ എന്നിങ്ങനെ ഗ്രുപ്പ് ആക്കും. അതിനുശേഷം ഘട്ടം ഘട്ടം ആയി ആനുകൂല്യം നൽകും.
അതിന് മുമ്പ് എല്ലാവർക്കും ഒരു ലക്ഷം രൂപ എല്ലാവർക്കും സമാശ്വാസ ധനസഹായം നൽകും. നിലവിൽ അടുത്ത 45 ദിവസത്തിനുള്ളിൽ 10 കോടി രൂപയിൽ കൂടുതൽ കണ്ടെത്താനാവില്ലെന്നും കെ എസ് ആർ ടി സി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ഈ കാലയളവിൽ വിരമിച്ച ആയിരത്തിൽ അധികം ജീവനക്കാരിൽ 978 പേർക്ക് ഇതുവരെ ഒരു ആനുകൂല്യവും നൽകിയിട്ടില്ല. സാവകാശം വേണമെന്നും കെഎസ് ആർ ടി സി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam