ജപ്പാൻ, ചൈന രാജ്യങ്ങളുടെ ഗതാഗത സംവിധാനങ്ങൾക്കൊപ്പം അന്താരാഷ്ട്രാ പുരസ്കാര നേട്ടവുമായി കെഎസ്ആർടിസി

Published : Jun 06, 2023, 03:46 PM IST
ജപ്പാൻ, ചൈന രാജ്യങ്ങളുടെ ഗതാഗത സംവിധാനങ്ങൾക്കൊപ്പം അന്താരാഷ്ട്രാ പുരസ്കാര നേട്ടവുമായി കെഎസ്ആർടിസി

Synopsis

ബെൽജിയം ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ട് ( യു ഐ ടി പി) ഏർപ്പെടുത്തിയ അന്താരാഷ്ട്ര പുരസ്കാരം കെഎസ്ആർടിസിക്ക്

തിരുവനന്തപുരം: ബെൽജിയം ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ട് ( യു ഐ ടി പി) ഏർപ്പെടുത്തിയ അന്താരാഷ്ട്ര പുരസ്കാരം കെഎസ്ആർടിസിക്ക്. സ്പെയിനിലെ ബാർസലോണയിൽ നടക്കുന്ന യു ഐ ടി പി പൊതു ​ഗതാ​ഗത ഉച്ചകോടിയിൽ വെച്ച് കെഎസ്ആർടിസിക്കുള്ള പ്രത്യേക പുരസ്കാരം കെഎസ്ആർടിസി സിഎംഡിയും, സംസ്ഥാന ​ഗതാഗത സെക്രട്ടറിയുമായ ബിജുപ്രഭാകർ ഐഎഎസ്  ഏറ്റുവാങ്ങി.  കഴിഞ്ഞ മൂന്ന് വർഷമായി കെഎസ് ആർ ടി സി യിൽ നടക്കുന്ന പുന:ക്രമീകരണ പ്രവർത്തനങ്ങൾക്കുള്ള അം​ഗീകാരമായിട്ടാണ് യു ഐ ടി പി യുടെ വിദഗ്ദ്ധ സമിതി കെ എസ് ആർ ടി സിയെ ഈ പുരസ്കാരത്തിനായി പരിഗണിച്ചത്. 

ജൂൺ നാല് മുതൽ ഏഴ് വരെയാണ് ഉച്ചകോടി നടക്കുന്നത്.  ജൂൺ അഞ്ചിന് നടന്ന ചടങ്ങിൽ കെഎസ്ആർടിസിയോടൊപ്പം ജപ്പാനിൽ നിന്നുള്ള ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനി, ചൈനയിൽ നിന്നുള്ള ബെയ്‌ജിങ്‌ പബ്ലിക് ട്രാൻസ്‌പോർട് കോർപറേഷൻ, ജക്കാർത്തയിൽ നിന്നുള്ള   മാസ്സ് റാപിഡ് ട്രാൻസിറ്റ് എന്നീ  സ്ഥാപനങ്ങളും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.  അന്താരാഷ്ട്ര പൊതു​ഗതാ​ഗത സംവിധാനങ്ങളെ  ഒരേ കുടക്കീഴിൽ  ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന യു ഐ ടി പി ഏർപ്പെടുത്തുന്ന പ്രധാന പുരസ്കാരം അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കൊപ്പം കെഎസ്ആർടിസിക്ക് വേണ്ടി ഏറ്റു വാങ്ങുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചു. 

Read more:  ഈ പഴഞ്ചൻ സാരിയുടെ ഉടമയെ കണ്ടെത്താമോ; നല്ലൊരു തുക പാരിതോഷികം നൽകും!

ഇത് പോലെയുള്ള പുരസ്കാരങ്ങൾ കെഎസ്ആർടിസിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ജൂൺ ആറിന് ഇതേ വേദിയിൽ നടക്കുന്ന ബസ് ഫ്ലീറ്റ് നവീകരണത്തിലെ ഊർജ്ജ പരിവർത്തന തന്ത്രങ്ങൾ എന്ന വിഷയത്തിലെ ചർച്ചയിൽ പാനലിസ്റ്റായും സ്പീക്കറുമായും ക്ഷണിക്കപ്പെട്ട അദ്ദേഹം ഇന്ത്യയിലെ ഊർജ്ജ  പരിവർത്തന സാദ്ധ്യതകളെപ്പറ്റി സംസാരിക്കും.

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്