ഇൻഷുറൻസ് ഇല്ലാതെ സര്‍വ്വീസ്; ബസ് - ടാക്സി ഡ്രൈവർമാര്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു

Published : Oct 19, 2022, 01:28 PM IST
ഇൻഷുറൻസ് ഇല്ലാതെ സര്‍വ്വീസ്; ബസ് - ടാക്സി ഡ്രൈവർമാര്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞു

Synopsis

ഇന്നലെ വൈകീട്ട് മൂന്നാറില്‍ ദേവികുളം അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടെ രേഖകളില്ലാത്ത നിരവധി വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയതില്‍ പ്രകോപിതരായ ടാക്സി ഡ്രൈവര്‍മാരാണ് കെ എസ് ആര്‍ ടി സി ബസ് തടഞ്ഞത്. 

മൂന്നാർ: ഇൻഷുറൻസ് ഉൾപ്പെടെയുള്ള രേഖകളില്ലാതെ സർവ്വീസ് നടത്തിയ കെ എസ് ആർ ടി സി ബസ്, ബസ് - ടാക്സി ഡ്രൈവർമാരുടെ നേതൃത്യത്തിൽ മൂന്നാറിൽ തടഞ്ഞിട്ടു. ഇന്നലെ വൈകീട്ട് മൂന്നാറില്‍ ദേവികുളം അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടെ രേഖകളില്ലാത്ത നിരവധി വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയതില്‍ പ്രകോപിതരായ ടാക്സി ഡ്രൈവര്‍മാരാണ് കെ എസ് ആര്‍ ടി സി ബസ് തടഞ്ഞത്. 

ഇന്നലെ വൈകീട്ട് നാലിനാണ് സംഭവം. പോസ്റ്റോഫീസ് കവലയിലുളള ബസ് സ്റ്റാൻഡിൽ നിന്നും നിറയെ യാത്രക്കാരുമായി അടിമാലിയിലേക്ക് സർവ്വീസ് നടത്തിയ കെ എൽ 15- 9088 എന്ന ബസാണ് ടാക്സി ഡ്രൈവർമാർ അര മണിക്കൂറോളം തടഞ്ഞിട്ടത്. ഡ്രൈവർമാർ നടത്തിയ പരിശോധനയിൽ ബസിന് 2020 ഏപ്രിൽ 7 മുതൽ ഇൻഷുറൻസ് ഇല്ലെന്നും 2016 മെയ് 1 മുതൽ പെർമിറ്റില്ലെന്നും കണ്ടെത്തി. ഇതോടെയാണ് ബസ് തടഞ്ഞത്. 

മൂന്നാർ എസ് ഐ ഷാഹൂൽ ഹമീദിന്‍റെ നേതൃത്യത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഡ്രൈവർമാരെ മാറ്റിയ ശേഷമാണ് കെ എസ് ആർ ടി സി ബസിനെ പോകാൻ അനുവദിച്ചത്. ദേവികുളം അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഇന്നലെ മൂന്നാർ പോസ്റ്റോഫീസ് കവലയിൽ നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത നിരവധി വാഹനങ്ങൾക്ക് പിഴ ചുമത്തിയിരുന്നു. ഇതിൽ പ്രകോപിതരായാണ് ടാക്സി ഡ്രൈവർമാർ കെ എസ് ആർ ടി സി ബസിന്‍റെ രേഖകൾ പരിശോധിച്ചതും ബസ് തടഞ്ഞിട്ടതും.

PREV
click me!

Recommended Stories

കാറില്‍ കുഴൽപ്പണം കടത്താൻ ശ്രമം; പിടിയിലായത് മുത്തങ്ങയിലെ എക്സൈസ് പരിശോധനയിൽ
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്; രാത്രിയാത്രാ നിയന്ത്രണം തുടരും