തൃശ്ശൂരിൽ ഭിന്നശേഷിക്കാരനായ മകനെ തീകൊളുത്തി കൊന്നു; അച്ഛൻ അറസ്റ്റിൽ

Published : Oct 19, 2022, 12:44 PM ISTUpdated : Oct 19, 2022, 03:07 PM IST
തൃശ്ശൂരിൽ ഭിന്നശേഷിക്കാരനായ മകനെ തീകൊളുത്തി കൊന്നു; അച്ഛൻ അറസ്റ്റിൽ

Synopsis

മകനെ ഒഴിവാക്കാനായാണ് ക്രൂരകൃത്യം ചെയ്തതെന്ന് സുലൈമാന്റെ മൊഴി. സുലൈമാനും മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പൊലീസ്

തൃശ്ശൂർ: തൃശ്ശൂരിലെ കേച്ചേരിയിൽ ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീകൊളുത്തി കൊന്നു. കേച്ചരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം. മാനസിക വൈകല്യമുള്ള മകൻ സഹദ് (23) നെയാണ്  അച്ഛൻ സുലൈമാൻ കൊലപ്പെടുത്തിയത്. ഫഹദിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുലൈമാനെ പൊലീസ് അറസ്റ്റ് ചെയ്തു. 

രാവിലെ പത്തരയോടെയായിരുന്നു സംഭവം. തലേദിവസം വാങ്ങി കരുതിയിരുന്ന ഡീസൽ, മുറിയിൽ നിൽക്കുക ആയിരുന്ന സഹദിന്റെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സഹദിന്റെ അമ്മ വീടിന് പുറത്തു നിൽക്കുമ്പോഴാണ് സുലൈമാൻ തീകൊളുത്തിയത്. അലർച്ച കേട്ട് ഓടിയെത്തിയ അമ്മ കണ്ടത് കത്തുന്ന മകനെയായിരുന്നു. ഉടൻ തന്നെ അയൽവാസികളും അമ്മയും ചേർന്ന് പൊലീസിൽ വിവരം അറിയിച്ചു. തീ കൊളുത്തിയശേഷം രക്ഷപ്പെട്ട സുലൈമാനെ, നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാൾ മുൻപും മകനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നു നാട്ടുകാർ പൊലീസിനോട് പറഞ്ഞു. 

കൊലപാതക ശ്രമത്തിനിടെ സുലൈമാന്റെ കൈയ്ക്കും പൊള്ളലേറ്റു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി കുന്നംകുളം പൊലീസ് അറിയിച്ചു. മാനസിക വൈകല്യമുള്ള മകനെ ഒഴിവാക്കാനാണ് കൊലപ്പെടുത്തിയത് എന്നാണ് സുലൈമാൻ പൊലീസിനോട് പറഞ്ഞത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേച്ചേരിയിൽ ബാഗ് തയ്ക്കുന്ന  ജോലിയാണ് സുലൈമാന്.  സഹദിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിൽ സംസ്കരിക്കും. 

 

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി