കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്; വീണാ ജോർജിന്‍റെയും ഗൺമാന്‍റേയും മൊഴി ഉടൻ രേഖപ്പടുത്തുമെന്ന് എസ്ഐടി

Published : Sep 30, 2026, 08:55 AM IST
Veena George

Synopsis

കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ വീണാ ജോർജിന്റെയും ഗൺമാന്റെയും മൊഴി ഉടൻ രേഖപ്പെടുത്തും. വധശ്രമ കേസിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദം ഉണ്ടോയെന്ന് സംഘം പരിശോധിക്കും.

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻമന്ത്രി വീണാ ജോർജിൻ്റെ മൊഴി എസ്ഐടി ഉടൻ രേഖപ്പെടുത്തും. വീണാ ജോർജിൻ്റെ ഗൺമാൻ്റെ മൊഴിയും എസ്ഐടി എടുക്കും. കെഎസ്‍യു പ്രവർത്തകർക്കെതിരെ വധശ്രമം ചുമത്തിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്നും എസ്ഐടി പരിശോധിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലെ സിസിടിവി എസ്ഐടി സംഘം ഇന്നലെ പരിശോധിച്ചിരുന്നു.

ഫെബ്രുവരി 25നുണ്ടായ കെഎസ്‍യു പ്രതിഷേധത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണസംഘം, ഇന്നലെ റെയിൽവേ സ്റ്റേഷനിലും എത്തിയിരുന്നു. സാക്ഷികളുടെ മൊഴിയും എസ്ഐടി സംഘം രേഖപ്പെടുത്തും. കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് എം സി അതുൽ ഉൾപ്പടെ അഞ്ച് പേരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ വധശ്രമം ചുമത്തിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടോയെന്നും എസ്ഐടി അന്വേഷിക്കും. സ്പീക്കറായിരുന്ന എ എൻ ഷംസീറിനെ കണ്ട ശേഷമാണ് കഴുത്തിന് വേദനയെന്ന് പറഞ്ഞ് വീണാ ജോർജ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. കേസിൽ വീണാ ജോർജിന്‍റെയും ഗൺമാന്‍റേയും മൊഴി വൈകാതെ എടുക്കും. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് പ്രത്യേക സംഘത്തിന്‍റെ നീക്കം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പി ജയരാജൻ മാത്രമല്ല കരുത്തൻ, അങ്ങനെ പറയുന്നത് സദുദ്ദേശപരമല്ല, പാർട്ടി തെറ്റു തിരുത്തിയതിന്‍റെ ഫലം ഉപതെരഞ്ഞെടുപ്പിലുണ്ടായി; ഇപി ജയരാജൻ
'മരുന്ന് സംഭരണശാലകൾ കാലി, സ്റ്റോക്ക് എത്തിയില്ലെങ്കിൽ പ്രതിസന്ധി'; കണക്കുകളിൽ വ്യക്തത വരുത്തണമെന്ന് ആരോഗ്യമന്ത്രി