സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി മെൻസ്ട്രുവൽ പോളിസി വേണമെന്ന് കെ.എസ്.യു

By Web TeamFirst Published Jan 19, 2023, 9:25 PM IST
Highlights

ആർത്തവ അവധി അനുവദിച്ചുകൊണ്ടുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി സംസ്ഥാന ഉപാധ്യക്ഷ ആൻ സെബാസ്റ്റ്യൻ

കൊച്ചി: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർത്തവ അവധി അനുവദിച്ചുകൊണ്ടുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കെ.എസ്.യു അറിയിച്ചു. ആർത്തവ അവധിയിൽ മാത്രമായി ചുരുക്കാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി മെൻസ്ട്രുവൽ പോളിസി തന്നെ തയ്യാറാക്കണം. വൃത്തിയുള്ളതും സൗകര്യങ്ങൾ ഉള്ളതുമായ റെസ്റ്റ് റൂമുകൾ, ഫ്രീ സാനിറ്ററി നാപ്കിൻ, നാപ്കിനുകൾ ഡിസ്പോസ് ചെയ്യാനുള്ള ശാസ്ത്രീയ സൗകര്യം , ഹോട്ട് ബാഗ് പോലുള്ള സൗകര്യങ്ങൾ , മെൻസ്ട്രുവൽ ഹൈജീൻ, മെൻസ്ട്രുവൽ പീരീഡിലെ ബിദ്ധിമുട്ടുകൾ തുടങ്ങിയവയെ സംബന്ധിച്ച് ക്ലാസുകൾ , ആവശ്യമുള്ളവർക്ക് പേർസണൽ കൗൺസിലിങ് തുടങ്ങിയവ മെൻസ്ട്രുവൽ പോളിസിയുടെ ഭാഗമാക്കി ഉറപ്പുവരുത്തണമെന്നും ഇക്കാര്യത്തിൽ  കൂടുതൽ നിർദ്ദേശങ്ങൾ വിദ്യാർഥികളിൽ നിന്ന് സ്വീകരിക്കണമെന്നും കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷ ആൻ സെബാസ്റ്റ്യൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. 

tags
click me!