ഇടുക്കി എഞ്ചിനീയറിങ് കോളേജിൽ വീണ്ടും കെഎസ്‌യു കൊടിമരം സ്ഥാപിച്ചു

Published : Jul 31, 2026, 05:02 PM IST
KSU kodimaram

Synopsis

2022 ജനുവരി 10ന് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ടതിന് പിന്നാലെ കെഎസ്‌യു യൂണിറ്റ് കമ്മറ്റി പിരിച്ച് വിട്ടിരുന്നു. പുറത്തുനിന്നെത്തിയ കെഎസ്‌യു പ്രവർത്തകരാണ് കോളേജ് കോമ്പൗണ്ടിൽ കൊടിമരം സ്ഥാപിച്ചത്.

ഇടുക്കി: ഇടുക്കി എഞ്ചിനീയറിങ് കോളേജിൽ വീണ്ടും കെഎസ്‌യു കൊടിമരം സ്ഥാപിച്ചു. 2022 ജനുവരി 10ന് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ടതിന് പിന്നാലെ കെഎസ്‌യു യൂണിറ്റ് കമ്മറ്റി പിരിച്ച് വിട്ടിരുന്നു. പുറത്തുനിന്നെത്തിയ കെഎസ്‌യു പ്രവർത്തകരാണ് കോളേജ് കോമ്പൗണ്ടിൽ കൊടിമരം സ്ഥാപിച്ചത്. കെഎസ്‌യുവിന്റെ നീക്കത്തിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ രംഗത്തെത്തി. 

വിദ്യാർത്ഥികൾക്ക് നേരെ വധഭീഷണി മുഴക്കിയാണ് പുറത്തുനിന്ന് എത്തിയ കെഎസ്‌യു പ്രവർത്തകർ കൊടിമരം സ്ഥാപിച്ചത് എന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആരോപണം. സംഭവത്തിന് പിന്നാലെ കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ നേരിയ തോതിൽ വാക്കേറ്റവും ഉണ്ടായി. കെഎസ്‌യു കൊടിമരത്തിന് സമീപം കൊലയാളികളുടെ കൊടിമരം എന്ന ബാനർ എസ്എഫ്ഐ ഉയർത്തിയിട്ടുണ്ട്. കോളേജ് പരിസരത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ ഇടുക്കി ജില്ലാ കളക്ടർ വിദ്യാർത്ഥി നേതാക്കളുമായി ചർച്ച നടത്തുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും, സംസ്ഥാന സർക്കാർ അവരുടെ പ്രവർത്തനത്തെ വിലമതിക്കുന്നുവെന്ന് മന്ത്രി
മത്സരപ്പരീക്ഷാ പരിശീലനത്തിന് എഐ അധിഷ്ഠിത മുകുളം പോര്‍ട്ടല്‍; മന്ത്രി എൻ ഷംസുദീൻ ഉദ്ഘാടനം ചെയ്യും