ചികിത്സ കഴിഞ്ഞശേഷം വിശദമായി പറയാം, തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കരുത്; വ്ലോഗർ മുഹമ്മദ് ദിൽഷാദ് നാട്ടിലെത്തി

Published : Jul 31, 2026, 04:35 PM IST
vlogger dilshad

Synopsis

ചികിത്സ കഴിഞ്ഞശേഷം സംഭവിച്ച കാര്യങ്ങൾ വിശദമായി പറയാമെന്നും സോഷ്യൽ മീഡിയയിലെ തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും ദിൽഷാദ്

മലപ്പുറം: അപകടത്തിൽ പെട്ട് മേഘാലയയിൽ ചികിത്സയിലായിരുന്ന വ്ലോഗർ മുഹമ്മദ് ദിൽഷാദ് നാട്ടിലെത്തി. ചികിത്സ കഴിഞ്ഞശേഷം സംഭവിച്ച കാര്യങ്ങൾ വിശദമായി പറയാമെന്നും സോഷ്യൽ മീഡിയയിലെ തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും ദിൽഷാദ് പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ദിൽഷാദ് ഇക്കാര്യം പറഞ്ഞത്. കാണാതായ ദിൽഷാദിനെ കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് മേഘാലയയിൽ അപകടത്തിൽ പെട്ട വിവരം അറിഞ്ഞിരുന്നത്. മലപ്പുറം ചേലേമ്പ്ര സ്വദേശിയാണ് വ്ലോഗർ ദിൽഷാദ്.

ബൈക്ക് അപകടത്തിൽ പെട്ട് മേഘാലയയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ദിൽഷാദ്. വനമേഖലയോട് ചേർന്ന ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. യാത്ര ടുഡേ എന്നാണ് ദില്‍ഷാദിന്റെ യൂട്യൂബ് ചാനലിന്റെ പേര്. ഈ ചാനലിന് നിരവധി ഫോളോവേഴ്‌സുണ്ട്. ചാനലിന്റെ ഭാഗമായി ദില്‍ഷാദ് വിവിധ രാജ്യങ്ങളില്‍ യാത്രകള്‍ നടത്താറുണ്ട്. കഴിഞ്ഞ ജൂണ്‍ ആറിനാണ് ദില്‍ഷാദ് യാത്രയുടെ ഭാഗമായി വീട്ടില്‍ നിന്ന് പോയതെന്നും നാലുദിവസമായി യാതൊരു വിവരവുമില്ലെന്നും കുടുംബം തേഞ്ഞിപ്പലം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാജീവ് ചന്ദ്രശേഖറിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി ശബരിനാഥൻ; നേമത്തെ ഫലം റദ്ദാക്കണമെന്നാവശ്യം, വരുമാനം മറച്ചുവെച്ചെന്ന് ഹർജി
പിഎം ശ്രീയിൽ ഒപ്പുവെച്ച 'പാലം' ഉളുപ്പില്ലാതെ സംസാരിക്കുന്നോ? ബ്രിട്ടാസിന് രൂക്ഷ മറുപടിയുമായി കെഎം ഷാജി; തെരുവുനായ പ്രശ്നത്തിലും പ്രതികരണം