
കണ്ണൂർ: റോഡ് ഉപരോധത്തിനിടെ പോലീസ് വാഹനത്തിന് മുകളിൽ കയറി പ്രതിഷേധിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കെഎസ്.യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻ്റ് കൂടിയായ ഹരികൃഷ്ണൻ ആണ് അറസ്റ്റിലായത്. രാഹുൽ ഗാന്ധിയുടെ എംപിയുടെ ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചുള്ള റോഡ് ഉപരോധത്തിനിടെയാണ് പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രതിഷേധിച്ച സംഭവമുണ്ടായത്. യൂത്ത് കോണ്ഗ്രസ് പ്രവർത്തകരാണ് റോഡ് ഉപരോധിച്ചത്.
പയ്യന്നൂർ: പയ്യന്നൂരിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച് ഗാന്ധി പ്രതിമ തകർത്ത സംഭവത്തിൽ 2 ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ. തായിനേരി സ്വദേശി അമൽ ടി, മൂരിക്കൊവ്വൽ സ്വദേശി അഖിൽ എംവി എന്നിവരാണ് അറസ്റ്റിലായത്.മറ്റു പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.ഗാന്ധി പ്രതിമ തകർത്ത കേസിൽ രണ്ടാഴ്ച്ച പിന്നിട്ടും പ്രതികളെ പിടികൂടിയില്ലെന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് അറസ്റ്റ് .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam