കെഎസ്‌യു നേതൃത്വം പുനസംഘടിപ്പിച്ചു; 14 ജില്ലകളിലും പുതിയ പ്രസിഡന്റുമാർ

Published : Apr 08, 2023, 02:37 PM ISTUpdated : Apr 08, 2023, 02:39 PM IST
കെഎസ്‌യു നേതൃത്വം പുനസംഘടിപ്പിച്ചു; 14 ജില്ലകളിലും പുതിയ പ്രസിഡന്റുമാർ

Synopsis

സംസ്ഥാന കമ്മിറ്റിയിൽ നിലവിലെ രണ്ട് വൈസ് പ്രസിഡന്റുമാരെ സീനിയർ വൈസ് പ്രസിഡന്റുമാരാക്കി

തിരുവനന്തപുരം: കോൺഗ്രസ് അനുകൂല വിദ്യാർത്ഥി സംഘടനയായ കെഎസ്‌യുവിന്റെ നേതൃത്വം പുനസംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റായി അലോഷ്യസ് സേവ്യർ ചുമതലയേറ്റതിന് പിന്നാലെയാണ് പുനസംഘടന. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലും സംഘടനയ്ക്ക് പുതിയ പ്രസിഡന്റുമാരെ നിയമിച്ചു. സംസ്ഥാന കമ്മിറ്റിയിൽ നിലവിലെ രണ്ട് വൈസ് പ്രസിഡന്റുമാരെ സീനിയർ വൈസ് പ്രസിഡന്റുമാരാക്കി. നാല് പുതിയ വൈസ് പ്രസിഡന്റുമാരുണ്ട്. 30 ജനറൽ സെക്രട്ടറിമാരുള്ള കമ്മിറ്റിയിൽ 43 അംഗ നിർവാഹക സമിതിയെയും തിരഞ്ഞെടുത്തു. 21 പേരെ സംസ്ഥാന കൺവീനർമാരായും നിയമിച്ചു. 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം