കെഎസ് യുവിന്‍റെ സംയമനമാണ് ക്യാമ്പസുകളിലെ എസ്എഫ്ഐയുടെ സുരക്ഷിതത്വം, മർദ്ദിച്ചാൽ തിരിച്ചടിക്കുമെന്ന് നേതൃത്വം

Published : Jan 30, 2025, 02:26 PM IST
കെഎസ് യുവിന്‍റെ  സംയമനമാണ് ക്യാമ്പസുകളിലെ എസ്എഫ്ഐയുടെ സുരക്ഷിതത്വം, മർദ്ദിച്ചാൽ തിരിച്ചടിക്കുമെന്ന് നേതൃത്വം

Synopsis

തുടർച്ചയായി ആക്രമിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതിരോധമാണ് കലോൽസവത്തിനിടെ ഉണ്ടായതെന്ന് കെ എസ് യു പ്രസിഡന്‍റ്  അലോഷ്യസ് സേവ്യർ

എറണാകുളം :തുടർച്ചയായി ആക്രമിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതിരോധമാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോണ്‍കലോൽസവത്തിനിടെ ഉണ്ടായതെന്ന് കെ എസ് യു പ്രസിഡന്‍റ്  അലോഷ്യസ് സേവ്യർ പറഞ്ഞു.കലോൽസവത്തിന് രണ്ടു ദിവസം മുമ്പ് പി എം ആർഷോ ഫെയ്സ്ബുക്കിൽ പ്രകോപനപരമായ പോസ്റ്റിട്ടു.കലോൽസവം കലക്കാൻ ജില്ലാ കമ്മിറ്റികൾക്കും യൂണിറ്റ് കമ്മിറ്റികൾക്കും നിർദ്ദേശം നൽകി.ജഡ്ജസിനെ SFI പ്രവർത്തകർ കൈയേറ്റം ചെയ്തപ്പോഴാണ് KSU പ്രവർത്തകർക്ക് ഇടപെടേണ്ടി വന്നത്.നിരവധി തവണ പരാതി പറഞ്ഞിട്ടും പൊലീസ് ഇടപെടൽ ഉണ്ടായില്ല.എസ് എഫ് ഐയുടെ ആസൂത്രിത ഗൂഡാലോചനയാണ് സംഘർഷത്തിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു

ഗോകുൽ ഗുരുവായൂരിന് ആദരാഞ്ജലി അർപ്പിച്ച് വരെ SFIക്കാർ ഫെയ്സ് ബുക്ക് പോസ്റ്റ് ഇടുന്നു.ഗോകുലിന് KSU സംരക്ഷണം നൽകും.സംഘർഷമുണ്ടായപ്പോൾ ആംബുലൻസിൽ വിദ്യാർഥികളെ കയറ്റി വിട്ടത് പൊലീസാണ്.അഞ്ചു തവണ പൊലീസ് ആംബുലൻസിൽ വിദ്യാർഥികളെ കയറ്റി വിട്ടു.അതിൽ ഒരു സംഘത്തിൻ്റെ ഫോട്ടോയാണ് പ്രചരിക്കുന്നത്
സെൽഫിയെ കെഎസ് യു  ന്യായീകരിക്കുന്നില്ല.കെ എസ് യു പാലിക്കുന്ന സംയമനമാണ് ക്യാമ്പസുകളിലെ എസ്എഫ്ഐയുടെ സുരക്ഷിതത്വം.പ്രവർത്തകരെ മർദ്ദിച്ചാൽ തിരിച്ചടിച്ചിരിക്കുമെന്നും കെ എസ് യു സ്ഥാന പ്രസിഡന്‍റ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാട്ടെ വിനോദിനിയുടെ കൈ മുറിച്ച സംഭവം; നിര്‍ണായക ഇടപെടലുമായി ഹൈക്കോടതി, 21 വയസുവരെ സൗജന്യ ചികിത്സയും വിദ്യാഭ്യാസും നൽകണം
സ്കൂട്ടറിന് പോകാൻ സൈഡ് നൽകിയില്ല; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവറെ പൊലീസുകാരൻ മർദിച്ചതായി പരാതി