കെഎസ്‍യു സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു, പിരിഞ്ഞ് പോകാതെ പ്രവർത്തകർ

Published : Nov 14, 2022, 02:55 PM ISTUpdated : Nov 14, 2022, 03:13 PM IST
കെഎസ്‍യു സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം, പൊലീസ് ജലപീരങ്കി പ്രയോഗിച്ചു, പിരിഞ്ഞ് പോകാതെ പ്രവർത്തകർ

Synopsis

പ്രവർത്തകർ അക്രമാസക്തരായതോടെ പൊലീസ് കണ്ണീർ വാതകം പ്രയോ​ഗിച്ചു.

തിരുവനന്തപുരം : സർവ്വകലാശാലകളെ കമ്മ്യൂണിസ്റ്റ് വൽക്കരിക്കുന്നതിനെതിരെ കെഎസ്‍യു സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാ‍ർച്ചിൽ സംഘർഷം. ബാരിക്കേട് തകർക്കാനുള്ള ശ്രമത്തിനിടെ രണ്ട് തവണ ജലപീരങ്കി പ്രയോ​ഗിച്ചു. മുളവടികളിൽ ചുറ്റിയ കൊടിയുമായെത്തിയ കെഎസ് യു പ്രവർത്തകർ ഇത് പൊലീസിന് നേരെ വലിച്ചെറിഞ്ഞു. മാർച്ചിൽ കല്ലേറുമുണ്ടായി. പ്രവർത്തകർ അക്രമാസക്തരായതോടെ പൊലീസ് കണ്ണീർ വാതകം പ്രയോ​ഗിച്ചു. എന്നിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാതെ റോഡിൽ കുത്തിയിരിക്കുകയാണ്. പ്രവർത്തകരെ ബലം പ്രയോ​ഗിച്ച് നീക്കുകയാണ് പൊലീസ്.

കെ എസ് യു പുതിയ സംസ്ഥാന നേതൃത്വത്തിന്റെ ആദ്യ മാർച്ചാണ് ഇപ്പോൾ നടക്കുന്നത്. പരസ്യ പ്രതിഷേധം നടത്തുന്നതുവഴി കരുത്ത് തെളിയിക്കുകയാണ് ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ മേഖല സ്തംഭനാവസ്ഥയിൽ, വിദ്യാഭ്യാസ മേഖലയിലെ തകർച്ച, ​ഗവർണറുമായുള്ള ഒത്തുകളി തുടങ്ങിയ ആവശ്യങ്ങൾ പറഞ്ഞുകൊണ്ടാണ് ഉന്നത വിദ്യാഭ്യാസ സംരക്ഷണത്തിനായി മാർച്ച് നടത്തിയത്.  പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് ശേഷമാണ് പൊലീസുമായുള്ള സംഘർഷം തുടങ്ങിയത്. 

Read More : തൃക്കാക്കര കൂട്ടബലാത്സംഗ കേസ് പ്രതിയായ സിഐയുടെ അറസ്റ്റ് വൈകും; തെളിവ് മതിയാകില്ലെന്ന് കമ്മീഷണർ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സി ജെ റോയിയുടെ മരണം; 9 പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കിട്ടിയെന്ന് റിപ്പോര്‍ട്ട്, ജനുവരി 31 ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാന്‍ തീരുമാനിച്ച ശേഷം
രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം; എംഎല്‍എ സ്ഥാനം പോകുമോ? അയോഗ്യതയിൽ നിയമസഭ പ്രിവിലേജ് കമ്മിറ്റിയുടെ തീരുമാനം ഇന്ന്