
കോട്ടയം: എംജി സർവകലാശാലയിൽ മാർക്ക് ദാനം, മാർക്ക് തട്ടിപ്പ് എന്നീ വിഷയങ്ങളിൽ അഴിമതി ആരോപിച്ച് കെഎസ്‌യു സംസ്ഥാന സമിതി സർവകലാശാല സ്ഥലത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്ത ശേഷം ബാരിക്കേഡ് തകർക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷത്തിന് തുടക്കമായത്. ബാരിക്കേഡ് തകർത്ത പ്രവർത്തകർ പൊലീസിനു നേരെ കല്ലെറിഞ്ഞു. ഇതോടെ പ്രവർത്തകർക്ക് നേരെ രണ്ടു തവണ കണ്ണീർവാതകം പ്രയോഗിച്ചു. പ്രവർത്തകർ പിന്തിരിയാതെ വന്നതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഘർഷത്തിൽ പത്തോളം കെഎസ്‌യു പ്രവർത്തകർക്കും പൊലീസിനും പരിക്കേറ്റു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam