
തിരുവനന്തപുരം: അനിൽ ആന്‍റണി മാലിന്യമെന്ന് കെഎസ്‍യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ. രാഷ്ട്രീയ മാലിന്യങ്ങൾക്ക് തീ പിടിക്കുന്നത് പുതിയ വാർത്തയൊന്നുമല്ലല്ലോ എന്നും തീ പിടിപ്പിക്കുന്നവരെ തിരിച്ചറിയണമെന്നും അലോഷ്യസ് സേവ്യർ ഫേസ്ബുക്കില്‍ കുറിച്ചു.
അനിൽ ആന്റണിയെ പോലുള്ള മാലിന്യ ങ്ങൾക്ക് തീ പിടിക്കുമ്പോൾ വിഷപ്പുക ശ്വസിക്കേണ്ടി വരുന്നത് മെറിറ്റിൽ പണി എടുക്കുന്ന സാധാരണ പ്രവർത്തകരാണെന്നും അത് നേതൃത്വം ഓർമിക്കണമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. അനിൽ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു വിമര്‍ശനം.
Also Read: എകെ ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി ബിജെപിയില്‍ ചേര്‍ന്നു; പിയൂഷ് ഗോയലിൽ നിന്ന് അംഗത്വം സ്വീകരിച്ചു
അലോഷ്യസ് സേവ്യറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
രാഷ്ട്രീയ മാലിന്യങ്ങൾക്ക് തീ പിടിക്കുന്നത് പുതിയ വാർത്തയൊന്നുമല്ലല്ലോ....
തീ പിടിപ്പിക്കുന്നവരെ തിരിച്ചറിയുക ...
മാലിന്യമാണെന്ന് ഉറപ്പുള്ളതിനെ കൃത്യമായി വേസ്റ്റ് ബോക്സ് കിട്ടിയില്ലെങ്കിൽ , മാലിന്യ കൂമ്പാരത്തിലെങ്കിലും നിക്ഷേപിക്കുക ..
പരമ പ്രധാനം ,മാലിന്യം ഏത് മാലിന്യമുക്തമേത് എന്ന് തിരിച്ചറിയാൻ ഉള്ള കഴിവാണ്.
അത് നേതൃത്വത്തിന് ഉണ്ടാവണമെന്ന ഓർമ്മപ്പെടുത്താൽ കൂടിയാണീ സംഭവം.
അനിൽ ആന്റണിയെ പോലെയുള്ള മാലിന്യത്തിനു തീ പിടിക്കുമ്പോൾ ഉണ്ടാകുന്ന വിഷപ്പുക ശ്വസിക്കേണ്ടി വരുന്നത് ഗ്രൗണ്ടിലും- സൈബറിലും ആരുടേയും ഗ്രേസ്‌മാർക്ക് ഇല്ലാതെ , മെറിറ്റിൽ പണിയെടുക്കുന്ന സാധാരണ കോൺഗ്രസ്- യൂത്ത് കോൺഗ്രസ് - KSU ക്കാർ ആണെന്ന് നേതൃത്വം തിരിച്ചറിയുമെന്ന് കരുതുക ആണ്..
കോൺഗ്രസ് പാർട്ടിയുടെ ചോരയും നീരും ഊറ്റി കുടിച്ചു വളർന്നു വന്ന അനിൽ ആന്റണിയെ പോലുള്ള ഇത്തിൾകണ്ണി മാലിന്യങ്ങൾക്ക് ചെന്ന് വീഴാൻ പറ്റുന്ന ചെളിക്കുണ്ടാണ് ബിജെപി എന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുക ആണ്. ഈ മാലിന്യം താമരയ്ക്ക് വളമാകുമെന്ന് ആരും കരുതേണ്ടതില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam