പിഎം ശ്രീയിൽ സർക്കാരിനെതിരെ കെഎസ്‍യു; 'മുൻ എൽഡിഎഫ് സർക്കാരിനെ ചോദ്യം ചെയ്തവരാണ്, അതിൽ നിന്ന് ഒരടിപോലും പിന്നോട്ടില്ല'

Published : Jun 18, 2026, 02:57 PM IST
ksu, pm sri

Synopsis

പി എം ശ്രീ വിഷയത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കെഎസ്‍യു. പി എം ശ്രീ വിഷയത്തിൽ യുഡിഎഫ് സർക്കാർ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണമെന്ന് ഫേസ് ബുക്ക് കുറിപ്പിൽ കാസർകോഡ് ജില്ലാ പ്രസിഡൻ്റ് അഡ്വ ജവാദ് പൂത്തൂർ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ പദ്ധതിയായ പി എം ശ്രീ വിഷയത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കെഎസ്‍യു. പി എം ശ്രീ വിഷയത്തിൽ യുഡിഎഫ് സർക്കാർ അടിയന്തരമായി രാഷ്ട്രീയ തീരുമാനം കൈക്കൊള്ളണമെന്ന് ഫേസ് ബുക്ക് കുറിപ്പിൽ കാസർകോഡ് ജില്ലാ പ്രസിഡൻ്റ് അഡ്വ ജവാദ് പൂത്തൂർ പ്രതികരിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ സ്വയം ഭരണത്തെയും ഫെഡറൽ മൂല്യങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ സാങ്കേതിക ന്യായീകരണങ്ങൾക്കപ്പുറം വ്യക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് ജവാദ് പുത്തൂർ ഫേസ്ബുക്കിൽ കുറിച്ചു.

മുൻ എൽഡിഎഫ് സർക്കാർ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്ക് മുന്നിൽ അടിയറവെച്ചപ്പോൾ അതിനെ രാഷ്ട്രീയമായി ചോദ്യം ചെയ്യുകയും പ്രതിരോധിക്കുകയും ചെയ്തവരാണ് കെഎസ്‍യു. ആ നിലപാടിൽ നിന്ന് ഒരു അടിപോലും പിന്നോട്ടില്ലെന്നും ജവാദ് പുത്തൂർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോഴിക്കോട് കുറ്റ്യാടിയിൽ ഞെട്ടിക്കുന്ന ക്രൂരത; യുവാവിനേയും യുവതിയേയും ആൾക്കൂട്ട വിചാരണ നടത്തി നാട്ടുകാർ, ദൃശ്യങ്ങൾ പുറത്ത്
ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ നിർണായക നീക്കം; എഡിജിപി ഓഫീസിൽ എസ്ഐടി പരിശോധന, സിസിടിവിയും സന്ദർശക രജിസ്റ്ററും ശേഖരിച്ചു