ആർഎസ്എസ് നിയന്ത്രണത്തിലെ സ്കൂളുകളിൽ അപരിഷ്കൃത പ്രവർത്തികൾ, നടപടി വേണം; പാദപൂജയിൽ കെഎസ്‌യു മുഖ്യമന്ത്രിക്ക് പരാതി നൽകി

Published : Jul 13, 2025, 10:10 AM ISTUpdated : Jul 13, 2025, 10:17 AM IST
ksu gurupooja complaint

Synopsis

ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളിലാണ് ഇത്തരം "അപരിഷ്കൃത നടപടികൾ" നടക്കുന്നതെന്ന് കെഎസ്‌യു കത്തിൽ ചൂണ്ടിക്കാട്ടി

കോട്ടയം: സംസ്ഥാനത്തെ ചില സ്കൂളുകളിൽ നടക്കുന്ന പാദപൂജ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് കെഎസ്‌യു. സ്കൂളുകളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജയെന്ന പേരിൽ കാൽകഴുകിച്ച സംഭവത്തിൽ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി പരാതി നൽകി.

ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളിലാണ് ഇത്തരം "അപരിഷ്കൃത നടപടികൾ" നടക്കുന്നതെന്ന് കെഎസ്‌യു കത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരം സ്കൂളുകളിൽ ആർഎസ്എസ് സ്ലീപ്പിങ് സെല്ലുകൾ പ്രവർത്തിക്കുന്നു. ഇത്തരം പ്രവർത്തികൾക്ക് പ്രോത്സാഹനം നൽകുന്ന അധ്യാപകർക്കെതിരെയും അടിയന്തരമായി ഇടപെടണമെന്നും അന്വേഷണം വേണമെന്നും കെഎസ് യു ആവശ്യപ്പെട്ടു.

ആർഎസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളിലാണ് ഇത്തരം "അപരിഷ്കൃത നടപടികൾ" നടക്കുന്നതെന്ന് കെഎസ്‌യു ആരോപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം ആചാരങ്ങൾ അടിച്ചേൽപ്പിക്കുന്നത് വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെയും സാമൂഹിക പുരോഗതിയെയും ദോഷകരമായി ബാധിക്കുമെന്നും ഇത് ഉടനടി അവസാനിപ്പിക്കണമെന്നും പരാതിയിൽ കെഎസ്‌യു വ്യക്തമാക്കി. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു.

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്