മകളുടെ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടിയിലെത്തി; അപ്രതീക്ഷിത അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു

Published : Jul 13, 2025, 10:02 AM IST
Sunil

Synopsis

തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് മരക്കൊമ്പ് ഒടിഞ്ഞു വീണ് പരിക്കേറ്റയാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് മരക്കൊമ്പ് ഒടിഞ്ഞു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു. പരവൂർ നെടുങ്ങോലം സ്വദേശി സുനിൽ (44) ആണ് മരിച്ചത്. ഒന്നര മാസം മുൻപ് മകളുടെ ചികിത്സയ്ക്കായി എസ്എടി ആശുപത്രിയിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. പുറത്ത് കാത്ത് നിൽക്കുമ്പോൾ മഴയത്ത് മരക്കൊമ്പ് ഒടിഞ്ഞു തലയിൽ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലും പിന്നീട് തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെയോടെ മരണം സംഭവിച്ചത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചിയിലെ അന്നത്തെ സന്ധ്യയിൽ മഞ്ജുവാര്യർ പറഞ്ഞ ആ വാക്കുകൾ, സംശയമുന ദിലീപിലേക്ക് നീണ്ടത് ഇവിടെ നിന്ന്
അതിജീവിതയ്ക്ക് നീതി കിട്ടാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്ന് എംവി ​ഗോവിന്ദൻ; 'ഗൂഢാലോചന നടത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം'