പിണറായി സ്റ്റാലിൻ ചമയണ്ട, ഷൂവേറ് വൈകാരിക പ്രതികരണം; ശബരിമലയിൽ ഗുരുതരമായ കൃത്യവിലോപം: സതീശൻ

Published : Dec 11, 2023, 10:32 AM ISTUpdated : Dec 11, 2023, 11:21 AM IST
പിണറായി സ്റ്റാലിൻ ചമയണ്ട, ഷൂവേറ് വൈകാരിക പ്രതികരണം; ശബരിമലയിൽ ഗുരുതരമായ കൃത്യവിലോപം: സതീശൻ

Synopsis

മുൻപിലും പിന്നിലും ക്രിമിനൽ സംഘവുമായാണ് മുഖ്യമന്ത്രിയുടെ യാത്ര. മുഖ്യമന്ത്രിക്ക് പൊലീസിൽ വിശ്വാസമില്ലേ. അത്രക്ക് ഭീരുവാണോയെന്നും സതീശൻ പരിഹസിച്ചു. 

കാസർകോട് : നവ കേരള സദസിന്റെ പേരിൽ സിപിഐഎം ക്രിമിനലുകൾ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്രിമിനൽ മനസുള്ളവരാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ആക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു. മുഖ്യമന്ത്രി സ്റ്റാലിൻ ചമയണ്ട. മുഖ്യമന്ത്രിക്ക് സാഡിസ്റ്റ് മനസാണ്. ഷൂ എറിഞ്ഞത് വൈകാരികമായ പ്രതികരണം മാത്രമാണ്. ഷൂ എറിഞ്ഞവർക്കെതിരെ വധശ്രമത്തിന് കേസെടുത്തത് പരിഹാസ്യമാണ്. 

ഗവർണറുടെ വാഹനം എസ്.എഫ്.ഐ ക്ക് തടയാം. അപ്പോൾ മുഖ്യമന്ത്രി പറയുന്നു 'ജീവൻ രക്ഷാപ്രവർത്തനമില്ല'. പിണറായി രാജാവിന്റെ വാഹനം തടഞ്ഞാൽ പ്രശ്നമാകുമെന്ന സ്ഥിതിയെന്നും സതീശൻ പറഞ്ഞു. മുൻപിലും പിമ്പിലും ക്രിമിനൽ സംഘവുമായാണ് മുഖ്യമന്ത്രിയുടെ യാത്ര. മുഖ്യമന്ത്രിക്ക് പൊലീസിൽ വിശ്വാസമില്ലേ. അത്രക്ക് ഭീരുവാണോയെന്നും സതീശൻ പരിഹസിച്ചു. 

നവ കേരള സദസിന്റെ ഫ്ലക്സ് ബോർഡിൽ കരി ഓയിൽ ഒഴിച്ചു, പ്രതി മുമ്പ് സിപിഎം ജാഥയിൽ ബോംബ് ഭീഷണി മുഴക്കിയ ആൾ

ശബരിമലയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ശബരിമലയിൽ ഗുരുതരമായ കൃത്യവിലോപമുണ്ടാകുന്നുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് പ്രതിപക്ഷം കത്ത് നൽകിയിട്ടുണ്ട്.  പരിചയസമ്പന്നരല്ലാത്ത ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് നിയോഗിച്ചത്. അവലോകന യോഗം വിളിച്ചു ചേർക്കേണ്ട മന്ത്രിമാർ അതിന് തയ്യാറാവാതെ ടൂറിലാണ്.പ്രതിപക്ഷസംഘം പമ്പയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുമെന്നും സതീശൻ വ്യക്തമാക്കി. 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഡാറ്റ ചോര്‍ത്തൽ വിവാദത്തിൽ സർക്കാരിന് ആശ്വാസം; മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ല, ഹർജി തള്ളി ഹൈക്കോടതി
എല്ലാ സീറ്റുകളിലും ഐക്യം വേണമെന്ന് ബിജെപി നേതൃത്വം; സംസ്ഥാന നേതാക്കൾ നൽകിയത് 50 പേരുടെ പട്ടിക, മോദിയുടെ നിലപാട് നിർണായകം