അഖിൽ മാരാരുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് ട്വന്റി 20. മത്സരിക്കാൻ താല്പര്യമില്ലായിരുന്നെങ്കിൽ മത്സരിക്കേണ്ടായിരുന്നുവെന്നും പണവും അധികാരവും സ്ഥാനമാനങ്ങളും ലക്ഷ്യമിട്ടു വരുന്നവർക്ക് പറ്റിയ പ്രസ്ഥാനം അല്ല ട്വന്റി 20 എന്നും വിശദീകരണത്തിൽ പറയുന്നു.

കൊച്ചി: അഖിൽ മാരാർ പാർട്ടി വിട്ടതിന് പിന്നാലെ വിശദീകരണവുമായി ട്വന്റി 20. അഖിൽ മാരാരുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. തൃക്കാക്കരയിൽ മത്സരിക്കാൻ താല്പര്യമില്ലായിരുന്നെങ്കിൽ മത്സരിക്കേണ്ടായിരുന്നുവെന്നും പണവും അധികാരവും സ്ഥാനമാനങ്ങളും ലക്ഷ്യമിട്ടു വരുന്നവർക്ക് പറ്റിയ പ്രസ്ഥാനം അല്ല ട്വന്റി 20 എന്നും വിശദീകരണത്തിൽ പറയുന്നു.

ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു എം ജേക്കബിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് അഖിൽ മാരാരിന്‍റെ പടിയിറക്കം. കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്ത് സാബു തന്നെ വഞ്ചിചെന്നും ട്വന്‍റി 20 സാബുവിന്‍റെ വ്യക്തപരമായ നേട്ടത്തിന് മാത്രമുള്ള പാർട്ടിയെന്നും അഖിൽ തുറന്നടിച്ചു. ട്വന്റി 20യുടെ കിഴക്കമ്പലം മോഡൽ രാജ്യത്തിനു തന്നെ മാതൃക എന്നു പറഞ്ഞാണ് അഖിൽ മാരാർ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിലെ സ്ഥാനാർത്ഥിയായത്. എന്നാൽ സാബു എം ജേക്കബ് തന്നെ വഞ്ചിച്ചു എന്നാണ് അഖിലിന്റെ വാദം.

പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യമില്ല. ട്വന്റി 20 ജേക്കബിന്റെ വ്യക്തിപരമായ നേട്ടത്തിനു വേണ്ടി മാത്രം രൂപീകരിച്ച പാർട്ടിയാണ്. അതിനാവശ്യമുള്ളത് ബിജെപി സാബുവിന് നൽകുന്നുണ്ട്. കൊട്ടാരക്കരയിൽ സീറ്റ് നൽകാമെന്നു പറഞ്ഞാണ് സാബു ജേക്കബ് തന്നെ ട്വന്റി ട്വന്റിയിലേക്ക് ക്ഷണിച്ചത്. പിന്നീട് തൃപ്പൂണിത്തറ നൽകാമെന്നായി. വീണ്ടും വഞ്ചിച്ച് തൃക്കാക്കരയിലെ സ്ഥാനാർത്ഥിയാക്കി. തന്നെ വെടിവെച്ചു കൊന്നിട്ട് ഞാൻ ആത്മഹത്യ ചെയ്യുമെന്ന് സാബു എം ജേക്കബിനോട് ഓഫീസിൽ കയറി പറയേണ്ട സാഹചര്യം ഉണ്ടായി. മുന്നോട്ട് സഹകരിച്ച് പോകാൻ ആകില്ലെന്നും ഇനി സ്വതന്ത്രനായി തുടരും എന്നുമാണ് അഖിൽ മാരാർ വ്യക്തമാക്കിയത്.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News