വിവാ​ഹിതർ ഭാരവാഹിയാകേണ്ടെന്ന് കോൺ​ഗ്രസ് നേതാക്കളുടെ കട്ടായം; കെ എസ് യുവിൽ രാജി തുടരുന്നു

Published : Apr 23, 2023, 12:20 PM ISTUpdated : Apr 23, 2023, 12:32 PM IST
വിവാ​ഹിതർ ഭാരവാഹിയാകേണ്ടെന്ന് കോൺ​ഗ്രസ് നേതാക്കളുടെ കട്ടായം; കെ എസ് യുവിൽ രാജി തുടരുന്നു

Synopsis

മറ്റൊരു വൈസ് പ്രസിഡന്റും എ ഗ്രൂപ്പുകാരനുമായ വിശാഖ് പത്തിയൂർ രാജിവെച്ചതിന് പിന്നാലെയാണ് അനന്തനാരായണനും  രാജിവച്ചത്.

തിരുവനന്തപുരം: കോൺ​ഗ്രസിന്റെ വിദ്യാർഥി സംഘടനയായ കെ എസ് യുവിൽ രാജി തുടരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ അനന്തനാരായണനും രാജിവച്ചു. കെ സു വേണുഗോപാൽ ഗ്രൂപ്പുകാരനാണ് അനന്ത നാരായണൻ. വിവാഹം കഴിഞ്ഞവർ ഭാരവാഹികളായി വേണ്ടെന്ന കോൺഗ്രസ്‌ നേതാക്കളുടെ നിലപാടാണ് രാജിക്ക് കാരണം. 

മറ്റൊരു വൈസ് പ്രസിഡന്റും എ ഗ്രൂപ്പുകാരനുമായ വിശാഖ് പത്തിയൂർ രാജിവെച്ചതിന് പിന്നാലെയാണ് അനന്തനാരായണനും  രാജിവച്ചത്. വിവാഹം കഴിഞ്ഞവർ വേണ്ടന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ്‌ നേതൃത്വം നിൽക്കുകയാണ്. തർക്കം രൂക്ഷമായതോടെ കൂടുതൽ പേർ രാജിവെച്ചേക്കും. ഏപ്രിൽ 8 നാണ് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. കെ സുധാകരനും അദ്ദേഹത്തോട് ചേർന്ന് നിൽക്കുന്ന ആളുകളും സമ്മർദ്ദം ശക്തമാക്കിയതോടെയാണ് രാജിയെന്നാണ് വിവരം. 

പുതിയ കെഎസ്‌യു നേതൃത്വവുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസ് നേതൃത്വം നൽകിയ പട്ടിക വെട്ടിയും തിരുത്തിയും കൂടുതൽ പേരെ ഉൾപ്പെടുത്തിയുമാണ് പുതിയ പട്ടിക പ്രഖ്യാപിച്ചത്. വിവാഹം കഴിഞ്ഞവർ സംഘടനയിൽ ഉണ്ടാകരുതെന്ന നിർദ്ദേശങ്ങളൊന്നും ബൈലോയിൽ ഇല്ല. പ്രായപരിധി പാലിക്കണമെന്ന നിർദ്ദേശമുണ്ട്. എന്നാൽ സംസ്ഥാന പ്രസിഡന്റടക്കം പ്രായത്തിൽ ഇളവ് നേടിയാണ് ഭാരവാഹിത്വത്തിലേക്ക് വന്നത്.

Read More... പുനഃസംഘടന തർക്കം രൂക്ഷം: കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ചു, കൂടുതൽ പേർ രാജിക്ക്?

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം