കണ്ണൂരിൽ മന്ത്രിക്ക് നേരെ കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി

By Web TeamFirst Published Nov 23, 2019, 6:43 PM IST
Highlights
  • വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെതിരായാണ് പ്രതിഷേധം
  • ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി

കണ്ണൂർ: മന്ത്രിക്ക് നേരെ കണ്ണൂരിൽ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനെതിരായാണ് പ്രതിഷേധം.

കണ്ണൂരിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. വേദിക്കരികിലേക്ക് പാഞ്ഞടുത്തായിരുന്നു പ്രതിഷേധം. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

click me!