
ഇടുക്കി: ഇടുക്കി നെടുംകണ്ടത്ത് കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതായി പരാതി. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് ബിബിൻ അമ്മഞ്ചേരി, കെഎസ്‌യു ജില്ലാ സെക്രട്ടറി അലൻ സജി, കെ എസ് യു മണ്ഡലം ഭാരവാഹി അലന്‍റ് ജോസ് എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ അലന്‍റ് ജോസ് ചികിത്സയിലാണ്. കഴിഞ്ഞ തദേശ തിരഞ്ഞെടുപ്പിൽ ഫേസ്ബുക്ക് പോസ്റ്റിന് കമന്‍റ് ഇട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണം. അക്രമണവുമായി ബന്ധമില്ലെന്ന് ഡിവൈ എഫ്ഐ ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ അറിയിച്ചു. പരാതിയിൽ നെടുങ്കണ്ടം പൊലീസ് കേസെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam