കെഎസ്ആര്‍ടിസിയിലെ പുതിയ കമ്പനിയുടെ രൂപീകരണം നീളാൻ സാധ്യത എതിര്‍പ്പുമായി യൂണിയനുകൾ

By Web TeamFirst Published Jan 19, 2021, 3:05 PM IST
Highlights

കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകളുമായി കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ഇതിനകം രണ്ട് വട്ടം ചര്‍ച്ച നടത്തി. 

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പുതിയ കമ്പനിയായ കെ സ്വിഫ്റ്റിന്‍റെ രൂപീകരണം നീളാന്‍ സാധ്യത. എതിര്‍പ്പുകള്‍ മറികടന്ന് സ്വതന്ത്ര കമ്പനി രൂപീകരിക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ ട്രേഡ് യൂണിയന്‍ രംഗത്തെത്തി. മന്ത്രി തല ചര്‍ച്ചയില്‍ പരിഹാരമുണ്ടാക്കാനാണ് കെഎസ്ആര്‍ടിസി എംഡിയുടെ നീക്കം.

കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകളുമായി കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ ഇതിനകം രണ്ട് വട്ടം ചര്‍ച്ച നടത്തി. പുതിയ ബസ്സുകളും കെഎസ്ആര്‍ടിസിയുടെ കൈവശമുള്ള ദീര്‍ഘദൂര ബസ്സുകളും കെ സ്വിഫ്റ്റ് എന്ന പുതി കമ്പനിയിലേക്ക് മാറ്റണമെന്നത് സര്‍ക്കാര്‍ നിലപാടാണെന്ന് എംഡി യൂണിയനുകളെ അറിയിച്ചു കഴിഞ്ഞു. പരിഷ്കരണ നടപടികളുമായി മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രി എ‍ം‍ഡിക്ക് അനുവാദവും നല്‍കിയിട്ടുണ്ട്.

യൂണിയനുകളുടെ എതിര്‍പ്പിന്‍റെ സാഹചര്യത്തില്‍, എംഡി ഗതാഗത മന്ത്രിക്ക്  റിപ്പോര്‍ട്ട് കൈമാറി. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം മന്ത്രിത തല ചര്‍ച്ച നടത്താനാണ് നീക്കം. എന്നാല്‍ സ്വതന്ത്ര കമ്പനി നീക്കം കെഎസ്ആര്‍ടിസിയെ തകര്‍ക്കുമെന്നും ,അതു കൊണ്ടു തന്നെ കെ സ്വിഫ്റ്റിനെ അംഗീകകരിക്കില്ലെന്നും ബിഎംഎസ് വ്യക്തമാക്കി

ഐഎന്‍ടിയുസി ആഭിമുഖ്യത്തിലുള്ള ട്രേഡ് യൂണിയന്‍ കൂട്ടായ്മയായ ടിഡിഎഫും സ്വിഫ്റ്റിനെതിരായ കടുത്ത നിലപാടിലാണ്. അന്തിമ തീരുമാനം വരെ കാക്കാനാണ് സംഘടനയുടെ തീരുമാനം. സ്വതന്ത്ര കമ്പനി രൂപീകരിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ പണിമുടക്കടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് സംഘടന ആലോചിക്കുന്നത്.

യൂണിയനുകളുടെ എതിര്‍പ്പിന്‍റെ സാഹചര്യത്തില്‍, എംഡി ഗതാഗത മന്ത്രിക്ക്  റിപ്പോര്‍ട്ട് കൈമാറി. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം മന്ത്രിതല ചര്‍ച്ച നടത്താനാണ് നീക്കം. എന്നാല്‍ സ്വതന്ത്ര കമ്പനി നീക്കം കെഎസ്ആര്‍ടിസിയെ തകര്‍ക്കുമെന്നും, അതു കൊണ്ട് തന്നെ കെ സ്വിഫ്റ്റിനെ അംഗീകരിക്കില്ലെന്നുമാണ് ബിഎംഎസ് നിലപാട്. ആവശ്യമെങ്കിൽ ഇക്കാര്യത്തിൽ കോടതിയെ സമീപിക്കാനുള്ള സാധ്യതയും അവർ പരിശോധിക്കുന്നുണ്ട്. 

click me!