'ഇന്ന് വാര്‍ത്ത സമ്മേളനമില്ല, ഐയുഎംഎല്ലിലെ 'M' എന്താണെന്ന് മനസിലായി' ; ലീഗിനെതിരായ ആക്രമണം നിര്‍ത്താതെ ജലീല്‍

By Web TeamFirst Published Aug 6, 2021, 12:09 PM IST
Highlights

വെള്ളിയാഴ്ച രാവിലെ മാത്രം ജലീല്‍ ലീഗിനെ ലക്ഷം വച്ച് രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളാണ് ഇട്ടത്. 

തിരുവനന്തപുരം: മുസ്ലീംലീഗില്‍ രാഷ്ട്രീയ പ്രതിസന്ധി കനക്കുമ്പോള്‍ അതിന് തുടക്കമിട്ട് ആരോപണം ഉന്നയിച്ച മുന്‍ മന്ത്രി കെടി ജലീല്‍. മുസ്ലീംലീഗിനെതിരായ ആക്രമണം തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ മാത്രം ജലീല്‍ ലീഗിനെ ലക്ഷം വച്ച് രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളാണ് ഇട്ടത്. 

കുഞ്ഞാലിക്കുട്ടി പ്രതിനിധാനം ചെയ്യുന്ന ഐ.യു.എം.എല്ലിലെ ‘എം’ എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ഈ പ്രവര്‍ത്തകന്റെ തെറിവിളിയില്‍ നിന്നും ജനങ്ങള്‍ക്ക് മനസിലായെന്ന് കെ.ടി. ജലീല്‍ രാവിലെയിട്ട ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നിയമസഭാ സമ്മേളനം ഉപേക്ഷിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മടങ്ങുകയാണെന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഇതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് മറ്റൊരു പോസ്റ്റ്, ഇന്ന് വാര്‍ത്ത സമ്മേളനം ഉണ്ടായിരിക്കുന്നതല്ല. വൈകുന്നേരം മലപ്പുറത്തേക്ക് തിരിക്കും. നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാതെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് തിരിച്ചുവെന്ന വാര്‍ത്തയെ പരിഹസിക്കുന്ന രീതിയിലാണ് ജലീല്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ജലീല്‍ നടത്തിയ വാര്‍ത്ത സമ്മേളനങ്ങളില്‍ പാണക്കാട് ഹൈദരാലി തങ്ങള്‍ക്ക് ഇ.ഡി നോട്ടീസ് ലഭിച്ചുവെന്ന ആരോപണമാണ് ഇപ്പോള്‍ ലീഗിലെ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 

കഴിഞ്ഞദിവസം വാര്‍ത്ത സമ്മേളനത്തില്‍ കടുത്ത ആരോപണങ്ങളാണ് ജലീല്‍ ലീഗിനെതിരെ ആരോപിച്ചത്. ജീവിതത്തിൽ ഒരു നയാ പൈസയുടെ തിരിമറി നടത്താത്ത പാണക്കാട് ഹൈദരലി തങ്ങൾക്ക് അയച്ച നോട്ടീസ് ഇഡി പിൻവലിക്കണമെന്ന് ജലീല്‍ ആരോപിച്ചു. നോട്ടീസ് അയക്കേണ്ടത് കുഞ്ഞാലിക്കുട്ടിക്കെതിരെയെന്നും കെടി ജലീൽ പറഞ്ഞു.

 ഇഡിക്ക് ആരാണ് കുറ്റവാളിയെന്ന് അറിയാം. ഹൈദരലി തങ്ങൾക്ക് നൽകിയ നോട്ടീസ് പിൻവലിക്കണം. നോട്ടീസ് കുഞ്ഞാലിക്കുട്ടിക്ക് നൽകണം. ഹൈദരലി ശിഹാബ് തങ്ങളെ ചതിക്കുഴിയിൽ വീഴ്ത്തുന്ന കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗിനെയും സമുദായത്തെയും നാല് വെളളിക്കാശിന് വിറ്റുതുലക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് പുറത്തുള്ള ചന്ദ്രികയുടെ എഡിഷനുകളെല്ലാം നിർത്തി. കെഎംസിസി വഴിയും കുഞ്ഞാലിക്കുട്ടി പണം തട്ടിക്കുന്നു. ആത്മാർത്ഥമായി മുസ്ലീം ലീഗിനെ സ്നേഹികുന്നവർക്ക് വലിയ വേദനയാണിത്. ഇഡി തങ്ങൾക്കെതിരായ നോട്ടീസ് പിൻവലിക്കണമെന്നത് താൻ നടത്തുന്ന അഭ്യർത്ഥന മാത്രം. എല്ലാ ഉത്തരവാദിത്തങ്ങളും കുഞ്ഞാലിക്കുട്ടി ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!