
തിരുവനന്തപുരം: രാജ്യസഭാ എംപി ജോൺ ബ്രിട്ടാസിനെ പ്രശംസിച്ച് കെ ടി ജലീൽ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാജ്യസഭയിലെ പ്രസംഗത്തിന് പിന്നാലെയാണ് മുൻമന്ത്രിയുടെ അഭിനന്ദനം. കേന്ദ്ര സർക്കാറിനെതിരെ രൂക്ഷമായ വിമർശനമുന്നയിക്കുന്ന ജോൺ ബ്രിട്ടാസിന്റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പുലിമടയിൽ ചെന്ന് ഈഡിപ്പേടിയില്ലാതെ പുലികളെ നിർഭയം നേരിടുന്ന സഖാവ് ജോൺ ബ്രിട്ടാസ്, നിങ്ങളിൽ അഭിമാനിക്കുന്നു- കെ ടി ജലീൽ കുറിച്ചു.
കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഗാന്ധിജിയുടെ രാമനാണ് ഞങ്ങളുടെ രാമൻ. നാഥുറാം ഗോഥ്സെയിലെ റാമാണ് നിങ്ങളുടെ രാമൻ. നിങ്ങളീ രാജ്യത്തെ ഇരുണ്ട യുഗത്തിലേക്കാണ് കൊണ്ടുപോകുന്നത്. ഇന്ത്യയിൽ ഇപ്പോൾ "മീഡിയ" ഇല്ല, "മോഡിയ"യാണ് ഉള്ളത്. ദൈവത്തിൻ്റെ പ്രാണപ്രതിഷ്ഠയല്ല, കഷ്ടപ്പെടുന്ന മനുഷ്യരുടെ പ്രാണപ്രതിഷ്ഠയാണ് രാജ്യത്ത് നടത്തേണ്ടത്. പ്രധാനമന്ത്രി പുരോഹിതൻ്റെ വേഷം കെട്ടുകയാണോ, അതോ പുരോഹിതൻ പ്രധാനമന്ത്രിയുടെ വേഷം കെട്ടുകയാണോ ചെയ്യുന്നത്?". പുലിമടയിൽ ചെന്ന് ഈഡിപ്പേടിയില്ലാതെ പുലികളെ നിർഭയം നേരിടുന്ന സഖാവ് ജോൺ ബ്രിട്ടാസ്. Proud of You.
Read More.... ഫെഡറലിസം സംരക്ഷിക്കാന്‍ കേരളത്തിന്‍റെ പോരാട്ടം, ദില്ലിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തിന്‍റെ സമരം