'രണ്ടു രൂപ സെസ് ക്ഷേമ പെന്‍ഷനായി, ഹാലിളകേണ്ട'; 62 ലക്ഷം മനുഷ്യര്‍ക്ക് തുണയാകുമെന്ന് ജലീല്‍

Published : Apr 05, 2023, 11:46 AM IST
'രണ്ടു രൂപ സെസ് ക്ഷേമ പെന്‍ഷനായി, ഹാലിളകേണ്ട';  62 ലക്ഷം മനുഷ്യര്‍ക്ക് തുണയാകുമെന്ന് ജലീല്‍

Synopsis

വിഷുവും ചെറിയ പെരുന്നാളും അടുത്ത് വരുന്നതിനാല്‍ രണ്ട് മാസത്തെ തുകയായ 3200 രൂപ ഒരുമിച്ചാണ് നല്‍കുന്നതെന്ന് കെടി ജലീല്‍.

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തിയതെന്നും അതിനാണ് ചിലരിവിടെ ഹാലിളകിയതെന്നും കെടി ജലീല്‍. രണ്ടു രൂപ സെസ് മൃഗങ്ങളെ സംരക്ഷിക്കാനല്ല. മറിച്ച് 62 ലക്ഷം നിരാലംബരായ മനുഷ്യര്‍ക്ക് പരസഹായമില്ലാതെ ജീവിക്കാനാണ്. ഒരുപക്ഷേ ലോകത്ത് തന്നെ ഒരിടത്തും നിലവിലില്ലാത്ത മഹാസംഭവമാണ് ജനസംഖ്യയില്‍ അഞ്ചില്‍ ഒന്നുപേര്‍ക്ക് ലഭിക്കുന്ന ക്ഷേമ പെന്‍ഷനെന്നും ജലീല്‍ പറഞ്ഞു. വിഷുവും ചെറിയ പെരുന്നാളും അടുത്ത് വരുന്നതിനാല്‍ രണ്ട് മാസത്തെ തുകയായ 3200 രൂപ ഒരുമിച്ചാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. 

കെടി ജലീല്‍ പറഞ്ഞത്: ''62 ലക്ഷം പാവങ്ങള്‍ക്ക് 1600 രൂപ വെച്ച് മാസം പെന്‍ഷന്‍ കൊടുക്കാന്‍ ഉദ്ദേശം 1000 കോടി രൂപ വേണം. വര്‍ഷം ഏകദേശം 12000 കോടി. അതിലേക്കാണ് 2 രൂപ വെച്ച് ഓരോ ലിറ്റര്‍ പെട്രോളിനും ഡീസലിനും സര്‍ക്കാര്‍ സെസ്സ് ഏര്‍പ്പെടുത്തിയത്. അതിനാണ് ചിലരിവിടെ ഹാലിളകിയത്. നമ്മുടെ മുത്തച്ഛന്‍മാര്‍ക്കും മുത്തശ്ശിമാര്‍ക്കും ആത്മവിശ്വാസം പകര്‍ന്ന് നല്‍കുന്നതില്‍ ക്ഷേമ പെന്‍ഷന്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. ആരെയും ആശ്രയിക്കാതെ അവരുടെ ആരോഗ്യ കാലത്ത് മക്കളെയും കുടുംബത്തെയും പോറ്റിയതിന് സര്‍ക്കാര്‍ നല്‍കുന്ന സമ്മാനം. ഇത് കേവലം 600 രൂപയായിരുന്നു UDF ഭരണ കാലത്ത്. അതും 34 ലക്ഷം പേര്‍ക്ക്.''

''നാം കൊടുക്കുന്ന 2 രൂപ സെസ്സ് ഏതെങ്കിലും മൃഗങ്ങളെ സംരക്ഷിക്കാനല്ല. മറിച്ച് 62 ലക്ഷം നിരാലംബരായ മനുഷ്യര്‍ക്ക് പരസഹായമില്ലാതെ ജീവിക്കാനാണ്. മനുഷ്യന് ക്ഷേമമുണ്ടായാലേ മറ്റെല്ലാ ജീവജാലങ്ങള്‍ക്കും ക്ഷേമമുണ്ടാകൂ. ഇന്ത്യയിലെന്നല്ല ഒരുപക്ഷേ ലോകത്ത് തന്നെ ഒരിടത്തും നിലവിലില്ലാത്ത മഹാസംഭവമാണ് ജനസംഖ്യയില്‍ അഞ്ചില്‍ ഒന്നുപേര്‍ക്ക് കേരളത്തില്‍ ലഭിക്കുന്ന ക്ഷേമ പെന്‍ഷന്‍. വിഷുവും ചെറിയ പെരുന്നാളും തൊട്ടടുത്ത് വരുന്നതിനാല്‍ രണ്ട് മാസത്തെ തുകയായ 3200 രൂപ ഒരുമിച്ചാണ് നല്‍കുന്നത്. 62 ലക്ഷം മനുഷ്യരുടെ മുഖത്ത് വിരിയുന്ന ആശ്വാസവും സന്തോഷവും ഇടകലര്‍ന്ന ചിരിക്ക് പകരം വെക്കാന്‍ ലോകത്ത് വേറെയെന്തുണ്ട്? രണ്ടാം പിണറായി സര്‍ക്കാരിന് അഭിവാദ്യങ്ങള്‍.''

കാമുകനെ കൊന്ന് കഷണങ്ങളാക്കി കോവളത്ത് തള്ളി; ലൈംഗിക തൊഴിലാളിയായ കാമുകി അറസ്റ്റില്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചേരാനെല്ലൂർ ബെൻസ് അപകടം; മരിച്ച ജയപാലകൃഷ്ണന്‍റെ മകളെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി, കുറ്റക്കാർ ആരായാലും കർശന നടപടിയെന്ന് ഉറപ്പ്
ലിവിം​ഗ് ടു​ഗദർ പങ്കാളിയുടെ വീടിന് മുന്നിൽ കുത്തിയിരിപ്പ് സമരവുമായി യുവതി, വിവാഹ വാ​ഗ്ദാനം നൽകി വഞ്ചിച്ചെന്ന് ആരോപണം