എലത്തൂര്‍ ട്രെയിന്‍ തീ വയ്പ് : മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ആശ്വാസ സഹായം

Published : Apr 05, 2023, 11:44 AM IST
എലത്തൂര്‍ ട്രെയിന്‍ തീ വയ്പ് : മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ആശ്വാസ സഹായം

Synopsis

പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാനും മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം: എലത്തൂര്‍ ട്രെയിന്‍ തീവയ്പില്‍ മരിച്ചവരുടെ കുടംബാംഗങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേററവര്‍ക്ക് സൗജന്യ ചിക്തിസ ഉറപ്പാക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. തീവയ്പ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ വിശദീകരിച്ചു. അതിനിടെ കേസിലെ പ്രതി ശാരുഖ് സെയ്ഫിയെ പോലിസ് പീടികൂടി. മഹാരാഷ്രട്രയിലെ രത്നഗരിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എത്രയും പെട്ടെന്ന് ഇയാളെ കേരള്തത്തിലെത്തിക്കുമെന്ന് ഡിജിപ അനില്‍കാന്ത് അറിയിച്ചു. പ്രതി പിടിയിലായെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും സ്കഥിരീകരിച്ചിട്ടുണ്ട്. ട്രെയിനിലെ തീവയ്പ് സംഭവം നടന്ന് മൂന്ന ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായത്. 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം