'ലോകായുക്ത ഉത്തരവ് റദ്ദാക്കണം', ജലീന്റെ ഹർജി ഹൈക്കോടതിയിൽ, നാളെ പരിഗണിക്കും

Published : Apr 12, 2021, 11:38 AM ISTUpdated : Apr 12, 2021, 11:48 AM IST
'ലോകായുക്ത ഉത്തരവ് റദ്ദാക്കണം', ജലീന്റെ ഹർജി ഹൈക്കോടതിയിൽ, നാളെ പരിഗണിക്കും

Synopsis

സ്വജനപക്ഷപാതം കാണിച്ച ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ജലീലിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നുമായിരുന്നു ലോകായുക്തയുടെ നിർദ്ദേശം. 

കൊച്ചി: ബന്ധു നിയമനത്തിൽ സ്വജനപക്ഷപാതം നടത്തിയെന്ന ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ ടി ജലീൽ ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജിയിലെ നടപടികൾ പൂർത്തിയാകുംവരെ ലോകായുക്ത ഉത്തരവിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഹർജി അവധിക്കാല ബെഞ്ച് നാളെ പരിഗണിക്കും. 

സ്വജനപക്ഷപാതം കാണിച്ച ജലീൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ജലീലിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നുമായിരുന്നു ലോകായുക്തയുടെ നിർദ്ദേശം. എന്നാൽ രേഖകളും വസ്തുതകളും കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്തയുടെ കണ്ടെത്തലെന്നാണ് മന്ത്രിയുടെ വാദം. 

മന്ത്രി കെടി ജലീലിന്റെ ബന്ധു കെടി അദീപിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികനസ കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ച് മന്ത്രി കെ ടി ജലീലിന്റെ ഓഫിസ് ഉത്തരവ് ഇറക്കിയിരുന്നു. ക്യത്യമായ യോഗ്യതയില്ലാതെയാണ് അദീബിനെ നിയമിച്ചതെന്ന് ചൂണ്ടികാട്ടി ജലീന്റെ മണ്ഡലത്തിലെ വോട്ടറായ മുഹമ്മദ്ഷാഫിയാണ് ലോകായുക്തയെ സമീപിച്ചത്. 

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി