കുടുംബത്തോടൊപ്പം ആഘോഷിക്കാം; KTDC ഹോളിഡേ പാക്കേജ് 

Published : Mar 31, 2023, 06:11 PM IST
കുടുംബത്തോടൊപ്പം ആഘോഷിക്കാം; KTDC ഹോളിഡേ പാക്കേജ് 

Synopsis

കുഞ്ഞുങ്ങള്‍ക്കൊപ്പം കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ താമസിക്കാം. മൂന്നാര്‍, തേക്കടി, കുമരകം... പാക്കേജുകള്‍ അവതരിപ്പിച്ച് കെ.ടി.ഡി.സി

കുടുംബത്തോടൊപ്പം വേനലവധി ആഘോഷിക്കാന്‍ അഗ്രഹിക്കുന്നവര്‍ക്ക് ഹോളിഡേ പാക്കേജുകള്‍ ഒരുക്കി കേരള ടൂറിസം ഡെവലപ്‍മെന്‍റ് കോര്‍പ്പറേഷൻ. 

പ്രീമിയം ടൂറിസം കേന്ദ്രങ്ങളായ മൂന്നാര്‍, തേക്കടി, കുമരകം, തിരുവനന്തപുരം എന്നിവിടങ്ങളിലും ബജറ്റ് ഡെസ്റ്റിനേഷനുകളായ മലമ്പുഴ, വയനാട്, പൊന്മുടി, തണ്ണീര്‍മുക്കം, തേക്കടി എന്നിവടങ്ങളിലും കേരളത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ കെ.ടി.ഡി.സിക്കൊപ്പം അവധി ആഘോഷിക്കാം.

പ്രീമിയം ഡെസ്റ്റിനേഷൻ റിസോര്‍ട്ടുകളിൽ വാട്ടര്‍സ്‍കേപ്‍സ് കുമരകം, തേക്കടി ആരണ്യ നിവാസ്, മൂന്നാര്‍ ടീ കൗണ്ടി, തിരുവനന്തപുരം മാസ്‍കോട്ട് എന്നിവ ഉൾപ്പെടുന്നു. 11,999 രൂപയാണ് ഈ പാക്കേജിന് നൽകേണ്ടത്.

ബജറ്റ് പാക്കേജുകളിൽ തേക്കടി പെരിയാര്‍ ഹൗസ്, തണ്ണീര്‍മുക്കം സുവാസം കുമരകം ഗേറ്റ് വേ, സുൽത്താൻ ബത്തേരി പെപ്പര്‍ഗ്രോവ്, പൊൻമുടി ഗോൾഡൻ പീക്, മലമ്പുഴ ഗാര്‍ഡൻ ഹൗസ് എന്നിവയുൾപ്പെടുന്നു. 4,999 രൂപയാണ് പാക്കേജ്. നിലമ്പൂര്‍, മണ്ണാര്‍ക്കാട് ടാമരിൻഡ് ഈസീ ഹോട്ടലുകളിൽ ഫാമിലി പാക്കേജുകള്‍ 3,499 രൂപയ്ക്ക് ലഭിക്കും.

വിശേഷ അവധി ദിനങ്ങളിലും വാരാന്ത്യങ്ങളിലും പാക്കേജുകള്‍ ലഭ്യമല്ല. പാക്കേജ് മൂന്ന് ദിവസം/രണ്ട് രാത്രികള്‍ക്കാണ്. വാടക, ബ്രേക്ക് ഫാസ്റ്റ്, നികുതികള്‍ പാക്കേജ് തുകയിൽ ഉൾപ്പെടും. 2023 ഏപ്രിൽ, മെയ് മാസങ്ങളിൽ പാക്കേജ് പ്രയോജനപ്പെടുത്താം. രക്ഷിതാക്കള്‍ക്കൊപ്പം 12 വയസ്സിന് താഴെയുള്ള കുട്ടികളെ മാത്രമേ അനുവദിക്കൂ.

പാക്കേജുകളെക്കുറിച്ച് കൂടുതൽ അറിയാന്‍ സന്ദര്‍ശിക്കാം www.ktdc.com/packages അല്ലെങ്കിൽ സെൻട്രൽ റിസര്‍വേഷൻ കേന്ദ്രത്തിൽ വിളിക്കാം - 9400008585, 0471-2316736/2725212

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ