കെടിജിഎ വനിതാ വിഭാഗം കൊച്ചിയിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു

Published : May 24, 2022, 05:03 PM ISTUpdated : May 24, 2022, 06:01 PM IST
കെടിജിഎ വനിതാ വിഭാഗം കൊച്ചിയിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു

Synopsis

കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (കെടിജിഎ) അതിന്റെ പ്രഥമ ജില്ലാതല വനിതാ വിംഗ് സമ്മേളനവും സംസ്ഥാനതല വനിതാ വിംഗിന്റെ പ്രഖ്യാപനവും ഇന്നലെ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ സംഘടിപ്പിച്ചു

കൊച്ചി: കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (കെടിജിഎ) അതിന്റെ പ്രഥമ ജില്ലാതല വനിതാ വിംഗ് സമ്മേളനവും സംസ്ഥാനതല വനിതാ വിംഗിന്റെ പ്രഖ്യാപനവും ഇന്നലെ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ സംഘടിപ്പിച്ചു.  കെടിജിഎയിലെ വനിതാ അംഗങ്ങളെയും വ്യാപാരികളെയും അവരുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായി ഒരുമിച്ച് ഒരൊറ്റ ഫോറത്തിലേക്ക് കൊണ്ടുവരാൻ സമ്മേളനം ലക്ഷ്യമിടുന്നു.  

യോഗത്തിൽ വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് കൂടിയായ ശീമാട്ടി സിഇഒ ബീന കണ്ണൻ അധ്യക്ഷത വഹിച്ചു.  കല്യാൺ സിൽക്സ് ചെയർമാൻ ടിഎസ്  പട്ടാഭിരാമൻ യോഗം ഉദ്ഘാടനം ചെയ്തു.  ജനറൽ സെക്രട്ടറി (തിരുവനന്തപുരം) സാക്കിർ ഫിസ മുഖ്യപ്രഭാഷണം നടത്തി.  കെടിജിഎ ജനറൽ സെക്രട്ടറി ബിന്ദു ടോമി, കെ കൃഷ്ണൻ, എം എൻ ബാബു, ജാക്സി ഡേവിഡ്, കാമിലാ കാസിം എന്നിവരും യോഗത്തിൽ പങ്കെടുത്തു.
എല്ലാ കെടിജിഎ അംഗങ്ങളെയും ക്ഷണിക്കുകയും മീറ്റിംഗിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത അംഗങ്ങൾക്കായി ഓൺലൈൻ സ്ട്രീമിംഗ് ലഭ്യമാക്കുകയും ചെയ്തു.

വനിതാ വിങ് സംസ്ഥാന കമ്മിറ്റി രൂപീകരണ കോര്‍ഡിനേഷൻ ടീം ചെയര്‍പേഴ്സൺ  ആയി ബീന കണ്ണനേയും കൺവീനറായി സിയാദ് വിസ്മയയേയും തെരഞ്ഞെടുത്തു. ടെക്സ്റ്റൈൽ മേഖലയിൽ പുതുതായ കടന്നുവരുന്ന സംരഭകര്‍ക്കും നിലവിലുള്ള സംരംഭകര്‍ക്കും വ്യാപാര രംഗത്ത് നിരവധി പ്രതിസന്ധികളാണ് തരണം ചെയ്യാനുള്ളത്. ഇത്തരം കൂട്ടായ്മകൾ പലതരം പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനും ചെറുത്തുനിൽക്കാനും കേരളത്തിൽ ഉടനീളം ഉള്ള വനിതാ സംരംഭകര്‍ക്കായി രൂപീകരിക്കേണ്ട ആവശ്യകതയെ കുറിച്ചും ബീന കണ്ണൻ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. 

PREV
click me!

Recommended Stories

കൊട്ടിക്കലാശത്തിൽ ആയുധങ്ങളുമായി യുഡിഎഫ്; പൊലീസിൽ പരാതി നൽകാൻ സിപിഎം
രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്: ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി