കെടിയു പരീക്ഷ അടുത്തമാസം 2,3 തിയതികളില്‍; ഇന്ന് മാറ്റിവെച്ച പരീക്ഷ മറ്റൊരു ദിവസം നടത്തും, അപ്പീല്‍ അനുവദിച്ചു

By Web TeamFirst Published Jul 28, 2021, 2:57 PM IST
Highlights

ബിടെക് പരീക്ഷകൾ റദ്ദാക്കിയ സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. 

കൊച്ചി: സാങ്കേതിക സർവ്വകലാശാല ബി ടെക് പരീക്ഷകൾ റദ്ദാക്കിയ സിംഗിൾബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സർവ്വകലാശാല നൽകിയ അപ്പീൽ അംഗീകരിച്ചാണ് നടപടി. ഇനിയുള്ള പരീക്ഷകൾ നേരത്തെ നിശ്ചയിച്ചത് പ്രകാരം നടത്താൻ കോടതി സർവ്വകലാശാലയ്ക്ക് അനുമതി നൽകി. കോടതി വിധിയെ തുടർന്ന് ഇന്ന് മാറ്റിവെച്ച പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്നും സർവ്വകലാശാല അറിയിച്ചു. 

യുജിസി മാർഗരേഖ ലംഘിച്ചാണ് ബി ടെക് ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷ നടത്തിയതെന്ന് ചൂണ്ടികാട്ടി എട്ട് വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് പരീക്ഷകൾ എല്ലാം സിംഗിൾ ബ‌ഞ്ച് റദ്ദാക്കിയത്. എന്നാൽ 2020ലെ യുജിസി മാർഗരേഖ പ്രകാരം ഓൺലൈൻ ആയോ, അതിന് സൗകര്യമില്ലെങ്കിൽ ഓഫ് ലൈൻ ആയോ പരീക്ഷ നടത്താൻ അനുമതിയുണ്ടെന്ന സർവ്വകലാശാല വാദം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

 

 

click me!