വിരമിക്കുന്ന ദിവസം സിസ തോമസിന് ഹിയറിങ്; ഹാജരാകാൻ നിർദ്ദേശം നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ്

Published : Mar 30, 2023, 06:49 PM IST
വിരമിക്കുന്ന ദിവസം സിസ തോമസിന് ഹിയറിങ്; ഹാജരാകാൻ നിർദ്ദേശം നൽകി ഉന്നത വിദ്യാഭ്യാസ വകുപ്പ്

Synopsis

സിസ തോമസിനെതിരെ നടപടിയെടുക്കും മുൻപ് സർക്കാർ അവരെ കേൾക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ആവശ്യപ്പെട്ടിരുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ ചുമതല ഏറ്റെടുത്തതിൽ സിസ തോമസിന് നാളെ ഹിയറിങ്. കാരണം കാണിക്കൽ നോട്ടീസിൽ തുടർ നടപടികളുടെ ഭാഗമായാണ് സംസ്ഥാന സർക്കാർ സിസ തോമസിനോട് ഹാജരാവാൻ നിർദ്ദേശം നൽകിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി മുമ്പാകെ സിസ തോമസ് നാളെ രാവിലെ 11.30 ന് ഹാജരാകണം. നാളെ സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് സിസ തോമസിനോട് ഹാജരാകാൻ സർക്കാർ ആവശ്യപ്പെട്ടത്.

സിസ തോമസിനെതിരെ നടപടിയെടുക്കും മുൻപ് സർക്കാർ അവരെ കേൾക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് തള്ളണമെന്ന സിസ തോമസിന്റെ ആവശ്യം ട്രൈബ്യൂണൽ അംഗീകരിച്ചില്ല. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ താത്കാലിക ചുമതല ഏറ്റെടുത്തതിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്