മലയാളിക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി ഇക്കുറിയും കുടുംബശ്രീ; ജില്ലാതലത്തിലും സിഡിഎസ് തലത്തിലും ഓണസദ്യയുടെ ബുക്കിങ്ങ് പുരോഗമിക്കുന്നു

Published : Aug 13, 2026, 06:20 PM IST
onam sadya

Synopsis

സംസ്ഥാനത്തുടനീളം നാനൂറോളം യൂണിറ്റുകളിലൂടെ കുടുംബശ്രീ ഈ വർഷവും ഓണസദ്യ ഒരുക്കുന്നു. 170 രൂപ മുതൽ വിലയിൽ സദ്യ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്, ഒപ്പം ഇഷ്ടമുള്ള പായസങ്ങളും പ്രത്യേകം ഓർഡർ ചെയ്യാം.

തിരുവനന്തപുരം: മലയാളിയുടെ ഓണാഘോഷത്തിന് വിഭവ സമൃദ്ധമായ ഓണസദ്യയൊരുക്കി ഇക്കുറിയും കുടുംബശ്രീ. സംസ്ഥാനമെമ്പാടുമുള്ള നാനൂറോളം വനിതാ കാന്‍റീന്‍ കാറ്ററിങ്ങ് യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരുടെ നേതൃത്വത്തിലാണ് ഓണസദ്യ തയ്യാറാക്കുന്നത്. ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ള വിഭവങ്ങളും പായസവും തിരഞ്ഞെടുത്ത് മുന്‍കൂട്ടി ഓര്‍ഡര്‍ നല്‍കാം.

ചോറ്, സാമ്പാര്‍, അവിയല്‍, കൂട്ടുകറി, തോരന്‍, ഓലന്‍, കാളന്‍, പച്ചടി, കിച്ചടി, പുളിയിഞ്ചി, രസം, മോര്, അച്ചാര്‍, ശര്‍ക്കരവരട്ടി, കായ ഉപ്പേരി, പപ്പടം, പഴം, പായസം എന്നിവ ഉള്‍പ്പെടെയുള്ള ഓണസദ്യയ്ക്ക് 170 രൂപ മുതലാണ് നിരക്ക്. കൂടാതെ ആവശ്യക്കാര്‍ക്ക് അടപ്രഥമന്‍, പാലട പ്രഥമന്‍, പരിപ്പ് പായസം തുടങ്ങി വിവിധയിനം പായസം അര ലിറ്റര്‍ മുതല്‍ ലഭ്യമാകും. മിനിമം അഞ്ച് സദ്യയെങ്കിലും ബുക്ക് ചെയ്യണം. ഓണസദ്യ ബുക്ക് ചെയ്തവര്‍ക്ക് അതത് പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകരുടെ പക്കല്‍ നിന്ന് ഓണസദ്യ നേരിട്ട് വാങ്ങാം.

നിലവില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും കോള്‍ സെന്‍റര്‍ വഴിയും അതത് കുടുംബശ്രീ സി.ഡി.എസുകള്‍ വഴിയും ഓണസദ്യയുടെ ബുക്കിങ്ങ് പുരോഗമിക്കുകയാണ്. ഓണസദ്യ ബുക്ക് ചെയ്യുന്ന വ്യക്തിയുടെ സമീപപ്രദേശത്തുള്ള കുടുംബശ്രീ സംരംഭകര്‍ക്കാണ് ഓര്‍ഡര്‍ ലഭിക്കുക.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്കൂളുകള്‍, മാധ്യമ സ്ഥാപനങ്ങള്‍, റെസിഡന്‍റ്സ് അസോസിയേഷനുകള്‍ എന്നിവിടങ്ങളില്‍ ഓണാഘോഷത്തിനാവശ്യമായ ഓണസദ്യ വിതരണം ചെയ്യുന്നതിനുള്ള ഓര്‍ഡറുകളും സ്വീകരിക്കുന്നുണ്ട്. ഓണസദ്യ മുന്‍കൂറായി ബുക്ക് ചെയ്യാന്‍ അതത് കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, കൂടാതെ കുടുംബശ്രീ സി.ഡി.എസ് ഓഫീസ് എന്നിവിടങ്ങളില്‍ ബന്ധപ്പെടാം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രവാസികൾക്ക് ആകാശത്ത് ഓണം ഉണ്ണാം; സദ്യയൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്, മുൻകൂർ ബുക്ക് ചെയ്യാൻ അവസരം
കേരള സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്: മധുവും ശ്രീജേഷും ഉൾപ്പെടെ നാലു പ്രമുഖർക്ക് ആദരം