പോഷകാഹാര ബോധവല്‍ക്കരണത്തിന് കുടുംബശ്രീയുടെ കരുതല്‍: എഫ്എന്‍എച്ച്ഡബ്ല്യു പദ്ധതിയുടെ ഭാഗമായി വിപുലമായ പ്രവര്‍ത്തന പരിപാടികള്‍

Published : Sep 30, 2026, 06:16 PM IST
Kudumbashree job vacancies

Synopsis

ദേശീയ പോഷകാഹാര ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് വിവിധ ബോധവല്‍ക്കരണ പരിപാടികൾ ഊർജിതമാക്കി. ഗർഭിണികൾ, കുട്ടികൾ, അമ്മമാർ എന്നിവർക്ക് പോഷകാഹാരത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

തിരുവനന്തപുരം: ദേശീയ പോഷകാഹാര ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അയല്‍ക്കൂട്ട, എ.ഡി.എസ്, സി.ഡി.എസ്തലത്തില്‍ നടത്തിവരുന്ന വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തന പരിപാടികള്‍ ഊര്‍ജിതമായി. കുഞ്ഞുങ്ങള്‍, കൗമാരപ്രായക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പോഷകാഹാരത്തിന്‍റെ ആവശ്യകത സംബന്ധിച്ച് അറിവ് നല്‍കുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായി പ്രാദേശികമായി ലഭ്യമാകുന്ന പോഷക ഭക്ഷ്യവസ്തുക്കള്‍, ചെറുധാന്യങ്ങള്‍, എന്നിവ ഉപയോഗിച്ചു കൊണ്ട് ജില്ലകളില്‍ പാചകമത്സരങ്ങള്‍, ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനം, പരമ്പരാഗത ഭക്ഷ്യമേളകള്‍ എന്നിവ സംഘടിപ്പിച്ചു തുടങ്ങി. കേന്ദ്ര വനിതാ ശിശുവനികസന മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ എട്ടു വരെ നടക്കുന്ന ഒമ്പതാമത് 'രാഷ്ട്രീയ പോഷണ്‍ മാ' 2026 ആചരണത്തിന്‍റെ ഭാഗമായാണ് പരിപാടി. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന എഫ്.എന്‍.എച്ച്.ഡബ്ളിയു പദ്ധതിയും വനിതാ ശിശുവികസന വകുപ്പും സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍.

'ഹമാരി അംഗന്‍വാടി, ഹമാരി ജിമ്മേദാരി' എന്നതാണ് ഈ വര്‍ഷത്തെ 'പോഷണ്‍ മാ'യുടെ പ്രമേയം. അയല്‍ക്കൂട്ടം, എ.ഡി.എസ്, സി.ഡി.എസ് തലങ്ങളില്‍ പോഷകാഹാരം, ആരോഗ്യം, ക്ഷേമം എന്നിവ സംബന്ധിച്ച ചര്‍ച്ചകളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിനൊപ്പം പ്രാദേശിക പ്രസക്തിയുള്ള നൂതന പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നുണ്ട്. സ്ത്രീകളുടെ മാനസിക-സാമൂഹിക ക്ഷേമം, സ്ത്രീകളില്‍ കാണുന്ന പൊണ്ണത്തടി തുടങ്ങിയ വിഷയങ്ങളില്‍ ബോധവല്‍ക്കരണവും പ്രത്യേക ശില്‍പശാലകളും വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് കുടുംബശ്രീ ജില്ലാ മിഷനുകള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എഫ്.എന്‍.എച്ച്.ഡബ്ളിയു പദ്ധതിയുടെ ഭാഗമായുളള റിസോഴ്സ് പേഴ്സണ്‍മാര്‍ക്കൊപ്പം ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍ എന്നിവരും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. റാലികള്‍, പോസ്റ്റര്‍ പ്രചരണം, ചുവരെഴുത്ത്, തെരുവുനാടകം, ബോധവല്‍ക്കരണ യോഗങ്ങള്‍, വീഡിയോ തുടങ്ങിയ സമൂഹാധിഷ്ഠിത പ്രവര്‍ത്തനങ്ങളിലൂടെയാണ് പോഷകാഹാരത്തിന്‍റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നത്. കൂടാതെ വെബിനാറുകള്‍, വാട്ട്സാപ് ഗ്രൂപ്പുകള്‍, ഓണ്‍ലൈന്‍ ചര്‍ച്ചാ പ്ളാറ്റ്ഫോമുകള്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ സാങ്കേതിക വിദ്യാധിഷ്ഠിത സംവിധാനങ്ങളിലൂടെയും 'പോഷണ്‍ മാ'യുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. പോഷകാഹാര ലഭ്യതയുമായി ബന്ധപ്പെട്ട് വനിതാ ശിശു വികസന വകുപ്പും മറ്റ് വകുപ്പുകളും സംഘടിപ്പിക്കുന്ന കുഞ്ഞൂണ്, സീമന്ത സംഗമം, ഗ്രാമ ആരോഗ്യ ശുചിത്വ പോഷണ ദിനം തുടങ്ങിയ പരിപാടികളില്‍ കുടുംബശ്രീയുടെ പങ്കാളിത്തവും ഉറപ്പു വരുത്തിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡ് യാഥാർഥ്യത്തിലേക്ക്, പാരിസ്ഥിതിക അനുമതി ലഭിച്ചു
അമിത് ഷായ്ക്കെതിരായ പ്രതിഷേധത്തിന്റെ പേരിൽ നടന്നത് സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിലുള്ള ക്രിമിനൽ ഗൂഢാലോചന: രാജീവ് ചന്ദ്രശേഖർ എംഎൽഎ