ലിംഗസമത്വ പ്രതിജ്ഞ പിന്‍വലിച്ച് കുടുംബശ്രീ; തീരുമാനം ചില മുസ്ളീം സംഘടനകളുടെ എതിര്‍പ്പിന് പിന്നാലെ  

By Web TeamFirst Published Dec 4, 2022, 3:25 PM IST
Highlights

സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്ന വിമര്‍ശനം. 

കോഴിക്കോട് : ജെന്‍ഡര്‍ ക്യാംപയിന്‍റെ ഭാഗമായി സിഡിഎസ് അംഗങ്ങള്‍ക്ക് ചൊല്ലാന്‍ നല്‍കിയ ലിംഗസമത്വ പ്രതിജ്ഞ കുടുംബശ്രീ പിന്‍വലിച്ചു. ചില മുസ്ളീം സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പ്രതിജ്ഞ ഒഴിവാക്കിയതെന്നാണ് കുടുംബശ്രീ അധികൃതര്‍ നൽകിയ വിശദീകരണം. 

ജെന്‍ഡര്‍ ക്യാംപെയിന്‍റെ ഭാഗമായി കുടുംബശ്രീ, സിഡിഎസ് അംഗങ്ങള്‍ക്ക് ചൊല്ലാനായി നല്‍കിയ പ്രതിജ്ഞക്കെതിരെ ജം ഇയ്യത്തുല്‍ ഖുത്വബാ ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. സ്ത്രീക്കും പുരുഷനും സ്വത്തില്‍ തുല്യഅവകാശമെന്ന പ്രതി‍ജ്ഞയിലെ പരാമര്‍ശം ശരീയത്ത് വിരുദ്ധമെന്നായായിരുന്ന വിമര്‍ശനം.

 'കുടുംബശ്രീക്ക് വേണ്ടി താനെഴുതിയ കത്ത് നശിപ്പിച്ചു'; വിജിലന്‍സ് ഡി ആര്‍ അനിലിന്‍റെ മൊഴി

മുസ്ളീം വ്യക്തി നിയമപ്രകാരം ആണ്‍കുട്ടികളുടെ പകുതി സ്വത്താണ് പെണ്‍കുട്ടികള്‍ക്ക് അവകാശപ്പെട്ടതെന്നാണ് പ്രതിഷേധക്കാരുടെ വാദം. അതിനാല്‍ പ്രതിജ്ഞ അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധക്കാര്‍ ആവ‍ര്‍ത്തിച്ചു. ലിംഗ നീതി വിഷയത്തില്‍ നേരത്തെ തന്നെ ചില മുസ്ളീം സംഘടനകള്‍ എതിര്‍പ്പുയ‍ര്‍ത്തിയിരുന്നു. ഇതിനിടെയാണ് പ്രതിജ്ഞയുടെ പേരില്‍ വീണ്ടും എതിര്‍പ്പുമായി ഈ സംഘടനകള്‍ രംഗത്തെത്തിയത്. വിവാദത്തിന് ആക്കം കൂട്ടേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. അതിനാലാണ് എതിര്‍പ്പ് ശക്തമായതോടെ പ്രതിജ്ഞ ഒഴിവാക്കാന്‍ കുടുബശ്രീ സംസ്ഥാന ഘടകം ജില്ല ഓഫീസര്‍മാക്ക് നിര്‍ദ്ദേശം നല്‍കിയത്.  

ക്രൈം സ്പോട്ട് ഏതെന്ന് കണ്ടുപിടിക്കും; ഇനി വെറും കുടുംബശ്രീയല്ല, 'സിബിഐ' കുടുംബശ്രീ

click me!