കുളത്തൂപ്പുഴയിൽ നിന്ന് പാക് വെടിയുണ്ടകൾ; കോഴിഫാം ഉടമയെ ചോദ്യം ചെയ്തു

Published : Feb 25, 2020, 01:53 PM ISTUpdated : Mar 22, 2022, 07:37 PM IST
കുളത്തൂപ്പുഴയിൽ നിന്ന് പാക് വെടിയുണ്ടകൾ; കോഴിഫാം ഉടമയെ ചോദ്യം ചെയ്തു

Synopsis

നാലാം തിയതിക്കുശേഷമാണ് വെടിയുണ്ടകൾ ഉപേക്ഷിച്ചതെന്നും സ്ഥിരീകരിച്ചിട്ടുണ്ട് . തിരുവനന്തപുരം കുളത്തൂപ്പുഴ പുനലൂര്‍ റൂട്ടിൽ കടകളിലും വഴികളിലുമായി സ്ഥാപിച്ചിട്ടുള്ള സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട് .

കൊല്ലം: കുളത്തൂപ്പുഴയില്‍ പാക് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ കുളത്തൂപ്പുഴ സ്വദേശിയായതമിഴ്നാട്ടിലെ  കോഴിഫാം ഉടമയെ അന്വേഷണ സംഘം ചോദ്യം ചെയ്തു .വെടിയുണ്ടകള്‍ പൊതിഞ്ഞിരുന്ന പേപ്പറിനൊപ്പം ഇയാളുടെ കോഴിഫാമിന്‍റെ ബില്ലും കിട്ടിയിരുന്നു . അനൂപ് കുരുവിള ജോണിന്‍റെ നേതൃത്വത്തിലുള്ള തീവ്രവാദ വിരുദ്ധ സേനയാണ് മലയാളിയായ കോഴി ഫാം ഉടമയെ  വിശദമായി ചോദ്യം ചെയ്തത് . വെടിയുണ്ടകൾ കണ്ടെടുത്ത റോഡിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചു .

സംഭവത്തിൽ തമിഴ്നാട് ക്യൂ ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം നാലാം തിയതിക്കുശേഷമാണ് വെടിയുണ്ടകൾ ഉപേക്ഷിച്ചതെന്നും സ്ഥിരീകരിച്ചിട്ടുണ്ട് . തിരുവനന്തപുരം കുളത്തൂപ്പുഴ പുനലൂര്‍ റൂട്ടിൽ കടകളിലും വഴികളിലുമായി സ്ഥാപിച്ചിട്ടുള്ള സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട് . ഇതും വിശദമായ പരിശോധന നടത്തുകയാണ്.

തുടര്‍ന്ന് വായിക്കാം: കുളത്തൂപ്പുഴയിലെ വെടിയുണ്ടകള്‍ എവിടെനിന്ന്? തോക്കുള്ളവരിലേക്ക് എന്‍ഐഎ-സംസ്ഥാന സേന അന്വേഷണം...

തീവ്രവാദസംഘടനകളുടെ പങ്കിനൊപ്പം മുൻ സൈനികരുടെ വിവരങ്ങളും ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. കഴിഞ്ഞ ദിവസം തീവ്രവാദ വിരുദ്ധ സേനയിലെ അനൂപ് ജോണ്‍ കുരുവിളയും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും കുളത്തൂപ്പുഴയിലെത്തി യോഗം ചേര്‍ന്നിരുന്നു . കഴിഞ്ഞ ശനിയാഴ്ചയാണ് കുളത്തൂപ്പുഴ മുപ്പതടിപ്പാലത്തിനു സമീപത്തിനു നിന്ന് 12 പാക് നിര്‍മ്മിത വെടിയുണ്ട ഉള്‍പ്പെടെ 14 വെടിയുണ്ടകൾ കിട്ടിയത്. 

തുടര്‍ന്ന് വായിക്കാം: പാക്ക് വെടിയുണ്ട കേസില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് പങ്ക് ? അന്വേഷണം ഐഎസില്‍ നിന്നും മടങ്ങിയവരിലേക്ക്...
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചന്ദർ കുഞ്ജ് ഇരട്ട ഫ്ലാറ്റ് പൊളിക്കാൻ അനുമതി നൽകി ഹൈക്കോടതി, യുനീക് കമ്പനി നൽകിയ ഹർ‍ജി കോടതി തള്ളി
നെറ്റ്‌വർക്ക് കണക്ഷൻ ശോകം; രോഷാകുലരായി നാട്ടുകാർ, ടെലികോം കമ്പനി ജീവനക്കാരനെ മൊബൈൽ ടവറിൽ കെട്ടിയിട്ടു